10ാം ക്ലാസുകാരിയെ പീഡിപ്പിച്ചത് പിതാവടക്കം ഏഴ് പേരെന്ന് ഇരയുടെ വെളിപ്പെടുത്തല്‍

പത്തനംതിട്ടയില്‍ പിതാവുള്‍പ്പെടെ ഏഴ് പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. മലയാലപ്പുഴയിലെ പത്താംക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളിലെ സഹപാഠികളോടാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഏഴാം ക്ലാസ് മുതല്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. പിന്നാലെ അദ്ധ്യാപകരാണ് ചൈല്‍ഡ് ലൈന്‍ മുഖേന മലയാലപ്പുഴ പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാട്ടുകാരായ മൂന്നുപേര്‍ പിടിയിലായെന്നാണ് വിവരം. പിതാവടക്കം വിദേശത്ത് കഴിയുന്ന രണ്ടുപേരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ പ്രായാധിക്യത്താല്‍ മരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പല സമയങ്ങളിലായി പലരില്‍നിന്നാണ് കുട്ടിക്ക് പീഡനമുണ്ടായത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കെതിരെയും പ്രത്യേകമായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു കേസ് പെരിനാട് പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. വാടകവീട്ടില്‍ അമ്മയോടൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ജോലിക്കായി അമ്മ പുറത്തുപോകുന്ന സമയങ്ങളിലായിരുന്നു പീഡനം. വൈദ്യപരിശോധന നടത്തി തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























