Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

കെ എം ബഷീറിന്റെ മരണത്തില്‍ നിര്‍ണായക മൊഴിയുമായി ദൃക്‌സാക്ഷി

06 AUGUST 2026 06:11 PM IST
മലയാളി വാര്‍ത്ത

മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നിര്‍ണായക മൊഴിയുമായി സാക്ഷി. 2019 ഓഗസ്റ്റ് വെളുപ്പിന് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീര്‍ മരിച്ചത്.

കേസിലെ അഞ്ചാം സാക്ഷിയും പിഡബ്ല്യുഡി ഓഫീസ് വാച്ച്മാനുമായ മിഥുന്‍ തോമസാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അപകടം നടന്നതിന് പിന്നാലെ ശ്രീറാമിനെ കണ്ടപ്പോള്‍ കൈകളില്‍ രക്തം പുരണ്ടിരുന്നതായാണ് മിഥുന്‍ കോടതിയില്‍ മൊഴി നല്‍കിയത്.

അപകടം നടക്കുന്ന ദിവസം താനും സുഹൃത്ത് അനില്‍കുമാറുമാണ് ഓഫീസില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നത്. കാര്‍ ഇടിക്കുന്നത് നേരിട്ട് കണ്ടില്ലെങ്കിലും വാഹനം അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടിരുന്നു. ആ സമയത്ത് ശ്രീറാമിനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. പിറ്റേന്ന് മാദ്ധ്യമങ്ങളിലൂടെയാണ് അപകടത്തിന്റെ വിവരങ്ങള്‍ അറിഞ്ഞത്. അപ്പോഴാണ് കൊല്ലപ്പെട്ടത് മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറാണെന്ന് അറിഞ്ഞതെന്നും മിഥുന്‍ കോടതിയില്‍ മൊഴി നല്‍കി. കേസില്‍ നാലാം സാക്ഷിയായ അനില്‍കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
കേസിലെ ഏകപ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (2 minutes ago)

'ഹഹഹ, അണ്ണനും അണ്ണിയും എന്‍ ഉയിര്‍ ഡാ' ; സോഷ്യല്‍മീഡിയ ഉപദേശകര്‍ക്ക് മറുപടി നല്‍കി ധ്യാന്‍  (22 minutes ago)

പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്ക്  (53 minutes ago)

കെ എം ബഷീറിന്റെ മരണത്തില്‍ നിര്‍ണായക മൊഴിയുമായി ദൃക്‌സാക്ഷി  (57 minutes ago)

സൈജു കുറുപ്പ് നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ആരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി  (1 hour ago)

കല്ലറയില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി പൊലീസ് പിടിയില്‍  (1 hour ago)

ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ  (2 hours ago)

Fathers-final-rites- കണ്ണിൽ ചോരയില്ലാത്ത ക്രൂരത  (2 hours ago)

ടെക്നോപാര്‍ക്കിലെ ഹെക്സ്20 ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സ്കൈറൂട്ട് എയ്റോസ്പേസുമായി കൈകോര്‍ക്കുന്നു...  (2 hours ago)

യൂണിയൻ കോപ് ശാഖയിൽ ഷോപ് ചെയ്തയാൾക്ക് അപ്പാർട്ട്മെന്റ് സമ്മാനം....  (2 hours ago)

കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...  (2 hours ago)

ISRO ഉപഗ്രഹ വിക്ഷേപണത്തിന് കേന്ദ്രാനുമതിയില്ല,​  (2 hours ago)

ഷിജിൻ എനിക്ക് രണ്ടുമൂന്ന് മീറ്റർ മുന്നിലായിരുന്നു, പെട്ടെന്നാണ് പൊട്ടിത്തെറിയുണ്ടായത്’; നെഞ്ചുപൊട്ടുന്ന ഓർമ്മകളോടെ സഹപ്രവർത്തകൻ ആബിദ്...  (2 hours ago)

മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...  (2 hours ago)

ഞാൻ കൊലപാതകം ചെയ്തു, മൃതദേഹം ആ ലോഡ്ജിലുണ്ട്'; സ്റ്റേഷനിൽ ഓടിക്കയറി യുവാവ്: ചെറുതുരുത്തിയിൽ നൃത്താധ്യാപികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends