മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കാൻ നീക്കം!! അപകടത്തിൽ വീണ് സർക്കാർ സംവിധാനം: പ്രതിസന്ധികളിൽ കാലിടറിയോ?

പ്രതീക്ഷയുടെ പുതുയുഗം എന്ന വിശേഷണത്തോടെ കേരളത്തിൻറെ മുഖ്യമന്ത്രിയായി മാറിയ
വി ഡി സതീശനെ, മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ ജനക്കൂട്ടത്തിൽ അപ്രിയൻ ആക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ ക്യാമ്പുകളിൽ സജീവം. പിണറായിയെ നാണം കെടുത്തിയ അതേ ടീംസ് തന്നെയാണ് സതീശനും ക്വട്ടേഷൻ കൊടുക്കാൻ തയ്യാറായി രംഗത്തുള്ളത്. നല്ലതും ചീത്തയും മുഖ്യമന്ത്രിക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം മുഖ്യമന്ത്രിക്ക് സിന്ദാബാദ് വിളിച്ച് അദ്ദേഹത്തെ കുഴിയിലാക്കാനാണ് ശ്രമം. ഇതിൽ ഒടുവിലത്തെ സംഭവം ഇന്നലെ പി ആർ ഡിയിൽ നടന്നു.
മുഖ്യമന്ത്രി വി ഡി സതീശന്റെ വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതാണ് വിവാദമായത് . മുഖ്യമന്ത്രിയുടെ കസേരയ്ക്ക് വലതുവശത്തായാണ് പ്രത്യേകം ക്യാമറ സജ്ജീകരിച്ചത്. മാദ്ധ്യമപ്രവർത്തകർ ഇത് ചോദ്യം ചെയ്യുകയും വാർത്തയാക്കുകയും ചെയ്തതോടെ പിആർഡി ജീവനക്കാരെത്തി ക്യാമറ മാറ്റുകയായിരുന്നു.
ഇന്നലെ രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമുണ്ടാകുമെന്നറിയിച്ചിരുന്നു. ഇതിനായി മാദ്ധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ളോക്കിലുള്ള മീഡിയാ റൂമിലെത്തി. അപ്പോഴാണ് പതിവില്ലാതെ ക്യാമറ സ്ഥാപിച്ചിരിക്കുന്നതായി കണ്ടത്. ക്യാമറ മാറ്റാൻ നിർദേശം ലഭിച്ചുവെന്ന് പറഞ്ഞാണ് പിആർഡി ജീവനക്കാർ പിന്നീടിത് മാറ്റിയത്. ഇതിനുശേഷമാണ് മുഖ്യമന്ത്രിയെത്തി വാർത്താസമ്മേളനം ആരംഭിച്ചത്. കൃത്യ സമയത്ത് മുഖ്യമന്ത്രിയുടെ മാധ്യമവിഭാഗം ഇടപെട്ടതു കൊണ്ടാണ് ഈ കുസ്യതി അവസാനിച്ചത്.
സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്.. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഹെലികോപ്റ്ററിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു പറന്നതാണു പ്രതിപക്ഷം ആയുധമാക്കിയത്. ഭാര്യാപിതാവിനെ കാണാനാണു മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നാണ് ആരോപണം.ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയർന്നു . മുന്‍ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം. ഇത് മുഖ്യമന്ത്രിക്ക് ഒഴിവാക്കാൻ കഴിയുന്ന വിവാദമായിരുന്നു. എന്നാൽ കെ. മുരളീധരനെ പോലുള്ള പരിണിതപ്രജ്ഞരായ മന്ത്രിമാർ ഹെലികോപ്റ്റർ വിവാദം കൊഴുപ്പിച്ചതോടെ സതീശൻ പ്രതിസന്ധിയിലായി.
കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും അതിനെന്താണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി മുരളീധരന്‍ ചോദിച്ചു. . മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിലൊന്നും ആരും വിമര്‍ശിച്ചിട്ടില്ലെന്നും
മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇങ്ങനെയല്ലല്ലോ പറഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട്, ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിലൊന്നും ആരും വിമര്‍ശിച്ചിട്ടില്ലല്ലോ എന്നാണ് മന്ത്രി മറുപടി നല്‍കിയത്. കഴിഞ്ഞ മുഖ്യമന്ത്രി ദുരിത കാല പ്രദേശങ്ങളില്‍ ഒരിക്കല്‍ പോയപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒപ്പം പോയിരുന്നല്ലോ. അത് വല്യ അത്ഭുതമാണോ? സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് കാശ് ചെലവായിട്ടുണ്ടോ? ഇല്ലല്ലോ, എന്നും മന്ത്രി പറഞ്ഞു.
ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവ് വേലായുധന്‍കുട്ടിയെ കാണാനാണ് മുഖ്യമന്ത്രി ഇന്നലെ കാവടിയാര്‍ ഗോള്‍ഫ് ക്ലബില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നത് എന്നാണ് ആരോപണം . എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇറക്കാതെ തിരിക തിരുവനന്തപുരത്തേക്ക് മടങ്ങി. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടര്‍ന്ന് 11.30 ഓടെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ആശുപത്രിയില്‍ 20 മിനിറ്റോളം ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് ദേശത്തെ വസതിയിലേക്ക് പോയി.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു എന്നായിരുന്നു അന്നുയര്‍ന്ന വ്യാപക വിമര്‍ശനം. അവയവദാന ദൗത്യങ്ങള്‍ക്കായി നിരവധി തവണയാണ് അന്ന് ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നത്. അടിയന്തര ഘട്ടങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയും അവയവങ്ങള്‍ ദൂരസ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനായും ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിനെയാണ് മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്‌തെന്ന വിമര്‍ശനം ഉയര്‍ന്നത്. അതേ സമയം സ്വന്തം കാര്യങ്ങൾക്ക് പിണറായി ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ല. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിട്ടും ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ല.
എന്നാൽ, ചില ഒൗദ്യോഗിക കൂടിക്കാഴ്ചകൾ കൊച്ചിയിലുണ്ടായിരുന്നുവെന്നും അതിനു വേണ്ടിയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും അതിനിടെ, രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെയും സന്ദർശിച്ചെന്നുമാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രിയുമായി രാവിലെ ഒൻപതരയ്ക്ക് കൊച്ചിയിലേക്കു പറന്ന ഹെലികോപ്റ്റർ മോശം കാലാവസ്ഥ മൂലം തിരുവനന്തപുരത്ത് തിരിച്ചിറക്കിയിരുന്നു. ഒന്നര മണിക്കൂർ പറന്നശേഷമാണു തിരുവനന്തപുരത്തേക്കു മടങ്ങിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീണ്ടും കൊച്ചിയിലേക്കു തിരിച്ച ഹെലികോപ്റ്റർ 2 മണിയോടെ നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു.
പ്രതിമാസം 80 ലക്ഷം രൂപ വാടകയുള്ള ഹെലികോപ്റ്ററിന്റെ കരാർ ഈ മാസം അവസാനിക്കാനിരിക്കുകയാണ്. ഒരു മാസം 25 മണിക്കൂർ പറക്കാം. പറന്നാലും ഇല്ലെങ്കിലും വാടകയിൽ മാറ്റമില്ല. 25 മണിക്കൂറിലധികം പറന്നാൽ അധികമായി ഉപയോഗിക്കുന്ന സമയത്തിന് കൂടുതൽ തുക നൽകണം. അടിയന്തര ഘട്ടങ്ങളിൽ ആവശ്യമാണെന്നു കാട്ടി ഹെലികോപ്റ്ററിന്റെ കരാർ നീട്ടാൻ സംസ്ഥാന പൊലീസ് മേധാവി അടുത്തിടെ ആഭ്യന്തര വകുപ്പിനു ശുപാർശ നൽകിയിരുന്നു. പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളിൽ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.
വിരുന്ന് വിവാദത്തിലും ഹെലികോപ്റ്റര്‍ വിവാദത്തിലും പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ രംഗത്തെത്തി.. താന്‍ ഭക്ഷണം കഴിച്ചുപോയി. എന്തൊരു ഹീനമായ അപവാദപ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മുന്‍ മുഖ്യമന്ത്രി ഈ സമയം നിരാഹാരമായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതും സതീശന് സംഭവിച്ച നാക്കുപിഴയായി. സംസ്ഥാനം ഇത്രയധികം ദുരന്തം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി ഇത്തരത്തിൽ പരിഹസിച്ചത് വലിയ പ്രതിസന്ധിയായി മാറി.
''രാവിലെ അഞ്ചുമണിക്കാണ് മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരം അറിയുന്നത്. അപ്പോള്‍ തന്നെ റവന്യൂ മന്ത്രിയെ ബന്ധപ്പെട്ടു, ചീഫ് സെക്രട്ടറിയെ വിളിച്ചു, ജില്ലയിലെ ചുമതലയുള്ള ഉള്ള മന്ത്രിമാരെ ബന്ധപ്പെട്ടു, എല്ലാ കലക്ടര്‍മാരേയും ബന്ധപ്പെട്ടു,എം.എല്‍.എമാരെ വിളിച്ചു. എല്ലാ മന്ത്രിമാരും സ്ഥലത്തെത്തി. അങ്ങോട്ട് വരേണ്ട ആവശ്യമുണ്ടോ എന്ന് അവരോട് ചോദിച്ചു. വരേണ്ട ആവശ്യമില്ല എന്നാണ് അവര്‍ പറഞ്ഞത്. അതുകൊണ്ട് നിശ്ചയിച്ചിരുന്ന പരിപാടിക്ക് പോയി.ഞാനൊന്നു ഭക്ഷണം കഴിച്ചുപോയി അന്ന് മൂന്ന് മണി ആയപ്പോ. 2018ലും 19ലും ദുരന്തം ഉണ്ടായിരുന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമാണ് ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു.''- മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ അതീവ ഹീനവും മര്യാദകേടുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മുഖ്യമന്ത്രി ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാണാതെ താന്‍ ഭക്ഷണം കഴിച്ചത് മാത്രം വാര്‍ത്തയാക്കുന്നതില്‍ എന്ത് ഔചിത്യമാണുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തട്ടെ. മുന്‍ മുഖ്യമന്ത്രി ദുരന്തകാലത്ത് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാനായിരുന്നു വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രളയക്കെടുതിക്കിടയില്‍ ദുരിതാശ്വാസ ക്യാമ്പുകളെ സംബന്ധിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആറന്മുളയിലെ ഒരു ക്യാമ്പില്‍ സൗകര്യങ്ങള്‍ കുറവാണെന്ന് ഒരു സ്ത്രീ മാധ്യമങ്ങളോട് പരാതി പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് പിന്നീട് തെളിഞ്ഞു. ആ സ്ത്രീ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ ഒരു ക്യാമ്പിലും യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും നാട് വലിയൊരു ദുരന്തത്തെ നേരിടുമ്പോള്‍ ഇത്തരം കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കി ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി.കൊച്ചിയിലെത്തിയ ഈ സംഘത്തിന് ഞായറാഴ്ച ഡല്‍ഹിയിലേക്ക് മടങ്ങേണ്ടതുണ്ടായിരുന്നു. വന്ദേ ഭാരതിന് പോകാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും സമയക്കുറവ് മൂലം യാത്ര ഹെലികോപ്റ്ററില്‍ ആക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിലൂടെ സര്‍ക്കാരിന് ഒരു രൂപയുടെ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിമാസം 80 ലക്ഷം രൂപ വാടക നല്‍കി 25 മണിക്കൂര്‍ സൗജന്യമായി പറക്കാന്‍ കരാറുള്ള ഹെലികോപ്റ്ററാണത്. ഈ 25 മണിക്കൂര്‍ ഉപയോഗിച്ചില്ലെങ്കിലും സര്‍ക്കാരിന് 80 ലക്ഷം രൂപ നല്‍കേണ്ടതുണ്ട്. വളരെ കുറഞ്ഞ മണിക്കൂറുകള്‍ മാത്രമാണ് ഇത് ഉപയോഗിച്ചിട്ടുള്ളതെന്നും അതിനാല്‍ സാമ്പത്തിക നഷ്ടത്തിന്റെ ചോദ്യമേ ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒരു പാര്‍ട്ടി സമ്മേളനത്തിനും ഔദ്യോഗിക സംവിധാനം ഉപയോഗിച്ചിട്ടില്ലെന്നും മറിച്ച് സംസ്ഥാനത്തിന് ഗുണകരമായ കാര്യത്തിനാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ യാത്രയെ വിമര്‍ശിക്കുന്നവര്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍കാല യാത്രകള്‍ പരിശോധിക്കണം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അതിന്റെ പണം ദുരന്തനിവാരണ ഫണ്ടില്‍നിന്നാണ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
മലബാറിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ പൊന്നാനിയിലെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചതു വിവാദമാക്കുന്നവർ, മഴക്കാലത്ത് അദ്ദേഹം പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു . മുതിർന്ന കോൺഗ്രസ് നേതാവ് സി.ഹരിദാസിനെ കാണാനാണു മുഖ്യമന്ത്രി പൊന്നാനിയിലെത്തിയത്. അതിനിടെ, സി.ഹരിദാസിന്റെ അയൽവാസിയും അടുത്ത സുഹൃത്തും മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവുമായ അഹമ്മദ് ബാഫഖി തങ്ങളുടെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചു. അതിന്റെ ദൃശ്യങ്ങൾ രാഷ്ട്രീയമായി പ്രചരിപ്പിക്കേണ്ടതുണ്ടോയെന്നും നൗഷാദ് അലി ചോദിച്ചു. സംസ്ഥാനം മഴക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി.സതീശൻ സൽക്കാരത്തിൽ പങ്കെടുത്തെന്ന വിമർശനവുമായി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ദൃശ്യം പ്രചരിപ്പിച്ചത് ഏതുക്യാമ്പിൽ നിന്നാണെന്ന് നൗഷാദ് അലി വ്യക്തമാക്കിയില്ല.
ഹെലികോപ്റ്ററില്‍ നിക്ഷേപകരെ കാണാന്‍ പോയതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ചിലരെ രഹസ്യമായി പോയി കാണേണ്ടി വരുമെന്ന് മുഖ്യമന്ത്രിയുടെ മറുപടി. അന്നു വൈകിട്ട് എറണാകുളത്ത് ഉള്ളതുകൊണ്ടാണ് അവരെ കാണാമെന്നു സമ്മതിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി കോന്നി സന്ദര്‍ശിച്ചില്ലെന്ന എംഎല്‍എയുടെ ആരോപണത്തിനും വി.ഡി.സതീശന്‍ മറുപടി നല്‍കി. കാലവര്‍ഷക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടായ ആറന്മുളയിലും റാന്നിയിലും കൂടുതല്‍ ക്യാംപുകളുള്ള തിരുവല്ലയിലുമാണ് പോയത്. കോന്നിയിലും അടൂരിലും പോയില്ല. യോഗത്തില്‍ എംഎല്‍എമാരെ ക്ഷണിച്ചിരുന്നില്ല. ക്യാംപുകളില്‍ സൗകര്യമില്ലെന്ന പരാതി ഒരിടത്തുനിന്നും ഉയര്‍ന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചാലും അതിന്റെ ചെലവും സര്‍ക്കാര്‍ വഹിക്കും. കുട്ടനാട്ടില്‍ വെള്ളം കയറിയ ക്യാംപുകളില്‍നിന്ന് ആളുകളെ സുരക്ഷിതമായി മറ്റു ക്യാംപിലേക്കു മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
താന്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ കളവു പറയുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനു മുഖ്യമന്ത്രി മറുപടി നല്‍കി. തിരഞ്ഞെടുപ്പിന് ആറു മാസം മുന്‍പ് മുതല്‍ പ്രതിപക്ഷം നടത്തിയതാണ് അത്തരത്തിലുള്ള പ്രചാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. എകെജി സെന്ററില്‍നിന്ന് അന്നു നടത്തിയിരുന്ന പ്രചാരണം ഇപ്പോഴും തുടരുകയാണ്. അതിനു ജനങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പുനര്‍ജനി കേസിന്റെ എല്ലാ അന്വേഷണ നടപടികളും സ്വീകരിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. ഞാന്‍ ആവശ്യപ്പെട്ട പ്രകാരമാണ് വിജിലന്‍സ് അന്വേഷണം നടത്തി ഒരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. പിന്നീടു നല്‍കിയ പരാതിയും ഹൈക്കോടതി തള്ളി. പ്രതിപക്ഷ നേതാവായപ്പോള്‍ വീണ്ടും പരാതി വാങ്ങി എൽഡിഎഫ് സർക്കാർ അന്വേഷണം നടത്തുകയായിരുന്നു. ആരോപണത്തിന് ഒരു തെളിവും ഇല്ലെന്ന് 2024 ല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ടു വിജിലന്‍സ് ഡയറക്ടര്‍മാരും എനിക്ക് അനുകൂലമായാണ് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് സിബിഐ അന്വേഷിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞത്.’
‘എന്നാല്‍ സിബിഐ അന്വേഷണം നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് സര്‍ക്കാരിനു കിട്ടിയത്. 2026 മേയ് 26ന് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിലും നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം കയ്യില്‍ വച്ചിട്ടാണ് തിരഞ്ഞെടുപ്പ് കാലത്തു പോലും എനിക്ക് എതിരായി പ്രചാരണം നടത്തിയത്. പറവൂരില്‍ വീടുകള്‍ ഉള്‍പ്പെടെ പണിതു നല്‍കിയത് സ്‌പോണ്‍സര്‍മാര്‍ വഴിയാണ്’– മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരത്തിൽ മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനും പ്രകോപനം വാർത്തയാക്കാനും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രിയാകട്ടെ ഇതിന് വളംവയ്ക്കാനാണ് ശ്രമിക്കുന്നത്. ഇലക്ഷന് മുമ്പ് തുടങ്ങിയതാണ് ഇത്തരം പ്രവണതകൾ.മംഗലാപുരത്ത് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഉദാഹരണം. ഇത്തരം ചതിക്കുഴികൾ അദ്ദേഹം മനസിലാക്കുന്നില്ല എന്നതാണ് സങ്കടകരം.
https://www.facebook.com/Malayalivartha






















