ബിനീഷ് കൊടിയേരിയുടെ അറസ്റ്റ് ഉടൻ..!സ്കെച്ചിട്ട് ED ഗോവിന്ദനെയും ബ്രിട്ടാസിനെയും തൂക്ക്..ചോദ്യം ചെയ്യലിന് എത്തീരിക്കണം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്കു മുന്നില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥര്‍ക്കുനേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കാന്‍ സി.പി.എം. തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍, മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് വിശദമായ നിയമോപദേശം തേടിയ ശേഷം പോലീസിന് മുന്നിലെത്താനാണ് മുതിര്‍ന്ന നേതാക്കളുടെ നീക്കം. അന്വേഷണം നിയമപരമായി നേരിടാനാണ് പാര്‍ട്ടി നേതൃത്വം തത്ത്വത്തില്‍ ധാരണയിലെത്തിയിരിക്കുന്നത്.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് എം.എല്‍.എ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, ബിനീഷ് കോടിയേരി എന്നിവര്‍ക്കാണ് പോലീസ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. അക്രമസംഭവം നടന്ന ദിവസം ക്ലിഫ് ഹൗസ് പരിസരത്ത് ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇതിനുപിന്നാലെ മുന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരിലേക്കും നോട്ടീസ് നടപടികള്‍ നീളുമെന്നാണ് വിവരം.
അന്വേഷണ നടപടികളില്‍ നിന്ന് ഒളിച്ചോടില്ലെന്ന വ്യക്തമായ സന്ദേശമാണ് സി.പി.എം. മുന്നോട്ടുവെക്കുന്നത്. അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കാതെ, നിയമപരമായ വഴിയിലൂടെ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് തീരുമാനം. നോട്ടീസ് ലഭിച്ച നേതാക്കള്‍ ഏതുവിധത്തിലാണ് പോലീസിനു മുന്നില്‍ ഹാജരാകേണ്ടതെന്ന കാര്യത്തില്‍ വിദഗ്ദ്ധ നിയമോപദേശം ല ഭിച്ച ശേഷമായിരിക്കും തീയതികള്‍ നിശ്ചയിക്കുക.
അതിനിടെ, കേസിന്റെ അന്വേഷണം അതീവ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടത്തിവിട്ടിരിക്കുകയാണ് പ്രത്യേക അന്വേഷണസംഘം. അക്രമത്തില്‍ നേരിട്ട് പങ്കെടുത്തതിനേക്കാള്‍ ഉപരി, സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് പോലീസിന്റെ പ്രധാന ശ്രദ്ധ. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യപ്പെടുന്ന നേതാക്കളുടെ സംഭവദിവസത്തെ ഫോണ്‍ കാള്‍ വിവരങ്ങള്‍ (സി.ഡി.ആര്‍.) പരിശോധിക്കാന്‍ പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
നിയമപരമായി ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുന്ന വ്യക്തികളുടെ ഫോണ്‍ രേഖകള്‍ നിരീക്ഷിക്കുന്നതിനും ശേഖരിക്കുന്നതിനും യാതൊരു തടസ്സവുമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സംഭവസമയത്ത് വസതിക്ക് മുന്നിലുണ്ടായിരുന്ന നേതാക്കളും അക്രമത്തില്‍ നേരിട്ട് പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന പ്രതികളും തമ്മില്‍ ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നോ എന്നാണ് പ്രധാനമായും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
പ്രത്യേകിച്ച്, അന്നേദിവസം സംഭവസ്ഥലത്ത് സജീവമായി ഉണ്ടായിരുന്ന ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പരിശോധനകള്‍ വേഗത്തിലാകുന്നത്. ബിനീഷ് നേരിട്ട് ആക്രമണത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും, കേസില്‍ അറസ്റ്റിലായ 25 പ്രതികളുമായി ബിനീഷിന് സംഭവദിവസം ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം ഉണ്ടായിരുന്നോയെന്നാണ് അന്വേഷണസംഘം ആരായുന്നത്. പോലീസിന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധന.
മേയ് 27-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇ.ഡി. സംഘം പിണറായി വിജയന്റെ വസതിയിലെത്തി എട്ട് മണിക്കൂറോളം പരിശോധന നടത്തിയത്. പരിശോധന കഴിഞ്ഞ് തിരിച്ചിറങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha






















