Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്

30 AUGUST 2026 09:33 AM IST
മലയാളി വാര്‍ത്ത

നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡ്രോൺ ഉൾപ്പെടെയുള്ള റിമോട്ട് കൺട്രോൾ സംവിധാനങ്ങളിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ ഒഴിവാക്കാനും വിഐപി സുരക്ഷ ഉറപ്പാക്കാനുമായി ഡ്രോൺ റൂൾസ് 2021-ലെ ചട്ടം 24 പ്രകാരമാണ് നടപടി. ഇന്നും നാളെയും തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലാ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വ്യോമമേഖലാ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതും പ്രവർത്തിപ്പിക്കുന്നതും കർശനമായി തടഞ്ഞിട്ടുണ്ട്.

ഉപരാഷ്ട്രപതിയുടെ സന്ദർശന സമയത്ത് പൊതുജനങ്ങളും ഡ്രോൺ ഓപ്പറേറ്റർമാരും സുരക്ഷാ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ . സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിൻറെ സമാപന ഘോഷയാത്രയിൽ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും. വെള്ളയമ്പലം മാനവീയം വീഥിയുടെ സമീപത്തെ വയലാറിന്റെ പ്രതിമയ്ക്ക് മുന്നിലാണ് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. ചലച്ചിത്ര താരം ആസിഫ് അലി പങ്കെടുക്കും. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പാളയം ഭാഗത്തെ പ്രത്യേക പവലിയനിൽ ഘോഷയാത്ര കാണും. ഉപരാഷ്ട്രപതിയുടെ വരവിനോട് അനുബന്ധിച്ച് തിരുവനന്തപുരം ന​ഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തുന്നത്. രാവിലെ 8.30ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന ഉപരാഷ്ട്രപതി നേരെ ആലപ്പുഴയിലേക്ക് പോകും. ആറന്മുളയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്നഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കും. പിന്നീട് തിരുവനന്തപുരത്തേക്ക് എത്തുന്ന ഉപരാഷ്ട്രപതി ഓണം വാരാഘോഷ സമാപനം പരിപാടിയിൽ പങ്കെടുക്കും.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് എറണാകുളത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (18 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (24 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (27 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (51 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (2 hours ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (3 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (16 hours ago)

Malayali Vartha Recommends