അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഗാര്‍ഹിക പീഡനക്കേസ് ഏറ്റെടുത്തതിന് അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കല്‍ മോഹന്‍ദാസ് (80) ആണ് മരിച്ചത്. സംഭവത്തില്‍ ഞാറക്കല്‍ സ്വദേശികളായ ഡസ്റ്റര്‍ (വേലു), ഡൈനാസ്റ്റര്‍ (വാവക്കുട്ടി) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
ഓഗസ്റ്റ് 13 നായിരുന്നു സംഭവം. പ്രതികളിലൊരാള്‍ക്കെതിരെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്നു മോഹന്‍ദാസിന്റെ മകന്‍ ഡോള്‍ഗോ. ഈ കേസ് ഏറ്റെടുത്തതിലുള്ള വൈരാഗ്യത്തില്‍ ഡോള്‍ഗോയുടെ കുടുംബത്തെ വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ വീട്ടിലെത്തിയത്. വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതികള്‍ ചേര്‍ന്ന് മോഹന്‍ദാസിനെ കുത്തുകയായിരുന്നു. ഈ സമയം ഡോള്‍ഗോ വീട്ടിലില്ലായിരുന്നു.
രക്തം വാര്‍ന്നുകിടന്ന മോഹന്‍ദാസിനെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കിഡ്‌നിക്കും പാന്‍ക്രിയാസിനും കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന മോഹന്‍ദാസ് ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. ആക്രമണത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതികളെ പൊലീസ് സംഭവദിവസം തന്നെ പിടികൂടിയിരുന്നു. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























