ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം

ശബരിമല സ്വര്‍ണപാളി കേസില്‍ നിര്‍ണായക വഴിത്തിരിവായി പുതിയ ശാസ്ത്രീയ പരിശോധനാ ഫലം. ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രമാണ് പഴക്കമുള്ളതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ 2019ല്‍ ശില്‍പത്തില്‍ വീണ്ടും സ്വര്‍ണം പൂശിയ സമയത്ത് പഴയ ചെമ്പുപാളികള്‍ മാറ്റിയിരുന്നോ എന്ന സംശയം അന്വേഷണ സംഘത്തില്‍ ശക്തമായി. ദ്വാരപാലക ശില്‍പത്തില്‍ നിന്ന് എത്രമാത്രം സ്വര്‍ണം നഷ്ടപ്പെട്ടുവെന്നും ശില്‍പത്തില്‍ ഉപയോഗിച്ച ചെമ്പുപാളികളുടെ യഥാര്‍ഥ കാലപ്പഴക്കം എത്രയാണെന്നും കണ്ടെത്തുന്നതിനായി സാമ്പിളുകള്‍ ജംഷഡ്പുരിലെ നാഷനല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലമാണ് ഇപ്പോള്‍ അന്വേഷണത്തില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha
























