ജിഷാവധം; രണ്ട് ബസ്ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

പെരുമ്പാവൂരിലെ ജിഷയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടു ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ ജിഷയുടെ വീടിനടുത്തെ താമസക്കാരനാണ്. പ്രദേശവാസികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണു രണ്ടു ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ജിഷയുടെ അയല്‍വാസിയായ ഡ്രൈവറെ രണ്ടു ദിവസം മുന്‍പാണു കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രി ഇയാളുടെ സുഹൃത്തിനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരം ചോദിച്ചറിയാന്‍ പൊലീസ് മകനെ വിളിപ്പിച്ചെന്നും, എന്നാല്‍ ഏതു സ്‌റ്റേഷനിലേക്കാണു കൊണ്ടുപോയതെന്ന് അറിയില്ലെന്നും ജിഷയുടെ അയല്‍വാസിയായ ഡ്രൈവറുടെ പിതാവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha