അട്ടപ്പാടിയിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം...

പാലക്കാട് അട്ടപ്പാടിയിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. അട്ടപ്പാടി ചീരക്കടവ് ഭാഗത്താണ് രണ്ട് ചാക്കുകളിലായി മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കണ്ടെടുത്ത മൃതദേഹത്തിന് കുറഞ്ഞത് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.ഇന്ന് പകൽ പുഴക്കരയിൽ പശുവിനെ മേയ്ക്കാൻ പോയ പ്രദേശവാസികളാണ് സംശയകരമായ സാഹചര്യത്തിൽ ചാക്കുകൾ കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പുതൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ച് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. ഇത് കൊലപാതകമാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തത വരികയുള്ളൂ.
https://www.facebook.com/Malayalivartha



























