രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് കോൺഗ്രസിന് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് കെ. മുരളീധരൻ പറഞ്ഞു .
രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വം കടുത്ത നിലപാടിലേക്ക് നീങ്ങി .
സംഭവം പാർട്ടിക്ക് എത്രത്തോളം ക്ഷീണമുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത് . കെ. മുരളീധരനും വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചു. , ആലത്തൂരിൽ തോറ്റതിന് ഉത്തരം കിട്ടിയല്ലോ എന്നായിരുന്നു കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം.രമ്യ ഹരിദാസിന്റെ നടപടിക്കെതിരെ പാർട്ടിക്കുള്ളിൽനിന്നുതന്നെ വിമർശനം ശക്തമാകുന്നതിനിടെയാണ് അവരുടെ വാദങ്ങളിലും വൈരുധ്യങ്ങൾ ഉയരുന്നത്.
https://www.facebook.com/Malayalivartha

























