Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍ ഓടുന്നത് സോളാര്‍ എനര്‍ജിയില്‍: നരേന്ദ്ര മോദി

06 MAY 2016 07:04 AM IST
മലയാളി വാര്‍ത്ത.

അറുപത് വര്‍ഷമായി കേരളം ഭരിച്ച കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഈ സംസ്ഥാനത്തെ മാറി മാറി കൊള്ളയടിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് വര്‍ഷം നിങ്ങള്‍ കൊള്ള ചെയ്തു, അടുത്ത അഞ്ച് വര്‍ഷം ഞങ്ങള്‍ കൊള്ള ചെയ്യാം എന്നാണ് ഇവര്‍ പരസ്പരം പറയുന്നത്. കേരളത്തെ രക്ഷിക്കണമെങ്കില്‍ മൂന്നാം ശക്തിയായി ബി.ജെ.പിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത്? സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍നിന്ന് വിദേശത്ത് നഴ്‌സിംങ് ജോലിക്ക് പോയ യുവതികളെ ഭീകരര്‍ തട്ടിക്കൊണ്ട്? പോയപ്പോള്‍ ഒരു പോറലുമേല്‍ക്കാതെ ആ സഹോദരിമാരെ തിരിച്ച് കൊണ്ട് വരാന്‍ കേന്ദ്രസര്‍ക്കാറിന് സാധിച്ചു. എന്നാല്‍ കേരളത്തില്‍ ഒരു ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ടും ഇവിടുത്തെ സര്‍ക്കാര്‍ കണ്ണ് തുറന്നില്ല. ഞാന്‍ ഗള്‍ഫ് സന്ദര്‍ശിച്ചപ്പോള്‍ ലേബര്‍ ക്യാമ്പുകളില്‍ പോവുകയുണ്ടായി. അവിടെ ഏറെയും കേരളത്തില്‍ നിന്നുളള തൊഴിലാളികളായിരുന്നു. ഭാരതത്തിന്റെ പ്രധാനമന്ത്രി തങ്ങളെ സന്ദര്‍ശിച്ചതില്‍ അവര്‍ക്ക് വലിയ സന്തോഷമാണുണ്ടായത്.കേരളത്തിന്റെ ഭാവി നന്നാവണമെങ്കില്‍ എന്‍.ഡി.എ അധികാരത്തില്‍ വരണം. കേരളത്തിലെ ജനങ്ങളെ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ശാസ്ത്രീയമായി കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബനാറസില്‍ സോളാര്‍ എനര്‍ജിയുടെ ബാറ്ററികൊണ്ടാണ് തൊഴിലാളികള്‍ ബോട്ടോടിക്കുന്നത്. ഇവിടെ സര്‍ക്കാര്‍ തന്നെ ഓടുന്നത് സോളാര്‍ എനര്‍ജിയിലാണെന്നും മോദി പരിഹസിച്ചു. സോളാറിനെ കുറിച്ച് ഇവിടെ എനിക്ക് പറയാന്‍ പോലും പേടിയാണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ അമ്മ പെങ്ങന്‍മാരുടെ സുരക്ഷക്കും യുവാക്കളുടെ ഉന്നമനത്തിനും എന്‍.ഡി.എയെ അധികാരത്തില്‍ കൊണ്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (5 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends