Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

09 SEPTEMBER 2026 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്

ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു..19 കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് അതിക്രൂരമായ ശിക്ഷാവിധികള്‍ ചുമത്തി ഇറാന്‍..ഇരുവരുടെയും മുഖവും ശരീരവും വീര്‍ത്തുപോയിരുന്നു..

അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക് വഴിമാറുന്നു. സമുദ്രത്തിനടിയില്‍ അയ്യായിരത്തിലധികം മീറ്റര്‍ ആഴത്തില്‍ തുടര്‍ച്ചയായി പത്തുദിവസത്തോളം ദൗത്യങ്ങള്‍ നടത്താന്‍ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ (ഡ്രോണ്‍ സബ്മറൈന്‍) ഇറാന്‍ സൈന്യം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു. തങ്ങളുടെ അധീനതയിലുള്ള എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ ഭീഷണിയുണ്ടെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

സർവേ നടത്തുന്നതിനിടെ തങ്ങളുടെ അന്തർവാഹിനി ഡ്രോൺ തകരാറിലായതായി യുഎസ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ പിടിച്ചെടുത്തത് ഈ അന്തർവാഹിനി ആണോ എന്നു വ്യക്തമല്ല. തകരാറിലായ ഡ്രോൺ പഴയൊരു മോഡലാണെന്നും അത് തന്ത്രപ്രധാന ആയുധങ്ങൾ വഹിച്ചിരുന്നില്ലെന്നും പെന്റഗൺ വ്യക്തമാക്കിയത് . പകരത്തിനു പകരമായി തിരിച്ചടിക്കുകയും ചെയ്തു അമേരിക്ക .
ഇതിന് തൊട്ടുപിന്നാലെ, പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് സമീപവും ജസ്‌കിലും ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നു.

 

ഇറാന്റെ എണ്ണ അടിസ്ഥാനസൗകര്യങ്ങളെയും കപ്പലുകളെയും ലക്ഷ്യമിട്ട് യു.എസ്. സൈന്യം നടത്തിയ ആക്രമണത്തിലാണ് ഖാര്‍ഗ് ദ്വീപിന് നാല് നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന ഇറാനിയന്‍ എണ്ണടാങ്കറിന് കേടുപാടുകള്‍ സംഭവിച്ചത്. ജീവനക്കാരെ മുന്‍കൂട്ടി ഒഴിപ്പിച്ചതിനാല്‍ വലിയ ആളപായം ഒഴിവായി.രണ്ടുദിവസത്തിനിടെ രണ്ടുതവണ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) യു.എസ്. യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചതിന് തിരിച്ചടിയായാണ് ഇറാന്റെ അഞ്ച് എണ്ണടാങ്കറുകള്‍ തകര്‍ത്തതെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) സ്ഥിരീകരിച്ചു.

ഒമാന്‍ ഉള്‍ക്കടലിലും ഖാര്‍ഗ് ദ്വീപിന് സമീപത്തുമായി നടന്ന ആക്രമണത്തില്‍ എം/ടി കവീസ്, എം/ടി ചാര്‍മിനാര്‍, എം/ടി ഹൊറൈസണ്‍ 1, എം/ടി റീസ്‌കോ, എം/ടി ദെര്യ എന്നീ എണ്ണടാങ്കറുകളാണ് യു.എസ്. സേന തകര്‍ത്തത്. M/T Derya എന്ന അഞ്ചാമത്തെ കപ്പൽ ഖാർഗ് ദ്വീപിന് സമീപമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് മുമ്പ് അഞ്ച് കപ്പലുകളിലെയും ജീവനക്കാരോട് ഒഴിഞ്ഞുപോകാൻ അമേരിക്ക നിർദേശം നൽകിയിരുന്നതായും CENTCOM വ്യക്തമാക്കി. ഇറാൻ കോടിക്കണക്കിന് ഡോളർ വരുന്ന രഹസ്യ ശൃംഖലയിലൂടെ IRGCയ്‌ക്കും മേഖലയിലെ അനുബന്ധ സായുധസംഘങ്ങൾക്കും ധനസഹായം നൽകാൻ ഈ കപ്പലുകൾ ഉപയോഗിച്ചിരുന്നതായും CENTCOM ആരോപിച്ചു.

 

ഇറാന്റെ സമുദ്ര അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ അമേരിക്കയുടെ മൂന്ന് ദിവസത്തിനിടയിലെ രണ്ടാമത്തെ വലിയ ആക്രമണമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (26 minutes ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (29 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (33 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (35 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (41 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (45 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (55 minutes ago)

ഫുള്‍ 80s വൈബ്!  (1 hour ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (2 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends