80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

80-കളിലെ ലുക്കിൽ താനായിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമായിരുന്നു?’ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമായിരിക്കുന്ന എഐ ചിത്ര ട്രെൻഡാണിത്.ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്. പഴയകാലത്തെ ഫാഷനും സ്‌റ്റെലുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോളത്തെ ട്രെന്‍ഡ്. എഐ ടൂളുകള്‍ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം നല്‍കി, പഴയ സ്‌റ്റൈലില്‍ മാറ്റിയെടുക്കുന്ന ട്രെന്‍ഡ് എല്ലാവരും ഏറ്റെടുത്തതോടെയാണ് ഇത്തരം ചിത്രങ്ങള്‍ വൈറലാകാന്‍ തുടങ്ങിയത്.
ചാറ്റ്ജിപിടിയില്‍ നല്‍കുന്ന 'What would I look like in the 80s?' എന്ന പ്രോംപ്റ്റ് ആണ് ഇത്തരം വിന്റേജ് ചിത്രങ്ങള്‍ക്ക് പിന്നില്‍.ഇപ്പോഴത്തെ ഒരു ഫോട്ടോ നല്‍കിയാല്‍, 80-കളിലെ സ്‌റ്റൈലില്‍ താന്‍ എങ്ങനെയുണ്ടാകുമായിരുന്നുവെന്ന് എഐയുടെ സഹായത്തോടെ പരീക്ഷിച്ചുനോക്കാം. അന്നത്തെ ഫാഷന്‍, ഹെയര്‍സ്‌റ്റൈല്‍, വസ്ത്രധാരണം, ഫോട്ടോഗ്രഫി സ്‌റ്റൈല്‍ എന്നിവയെല്ലാം ചേര്‍ത്താണ് ചിത്രത്തിന് 80s ലുക്ക് നല്‍കുന്നത്.എവിടെ നോക്കിയാലും പഴയകാല ഫോട്ടോ സ്റ്റുഡിയോകളിൽ എടുത്തതുപോലുള്ള റെട്രോ ചിത്രങ്ങളുടെ പ്രളയമാണ്.
സുഹൃത്തുക്കളും പ്രമുഖ ഇൻഫ്ലുവൻസർമാരും മുതൽ സാധാരണ ഉപയോക്താക്കൾ വരെ എല്ലാവരും ഒരേപോലെ ഈ പുതിയ വിന്റേജ് ട്രെൻഡിന്റെ പിന്നാലെയാണ്.വലിയ കോളറുള്ള അച്ചടിച്ച ഷർട്ടുകൾ, ഹൈ-വേസ്റ്റ് ബെൽബോട്ടം പാന്റുകൾ, ഒതുക്കിവെച്ച മുടി അലങ്കാരങ്ങൾ,കട്ടിയുള്ള കണ്ണടകൾ, വശങ്ങളിൽ വെച്ചിരിക്കുന്ന പഴയ മോഡൽ റേഡിയോയോ ടെലിഫോണോ ഇങ്ങനെ 80-കളിലെ ഫാഷൻ സംസ്കാരം പൂർണ്ണമായും പുനഃസൃഷ്ടിച്ച ചിത്രങ്ങളാണ് ഫീഡ് നിറയെ. ആനലോഗ് ക്യാമറകളിൽ പകർത്തിയതുപോലുള്ള മങ്ങിയ ലൈറ്റിംഗും ഫിലിം ഗ്രെയിനുകളും ഈ ചിത്രങ്ങൾക്ക്
കൂടുതൽ ആധികാരികത നൽകുന്നു .സമൂഹമാധ്യമത്തിലെ ‘80 കളിലെ’ തരംഗത്തിന്റെ ഭാഗമായി രാഷ്ട്രീയ നേതൃത്വവും. സാധാരണക്കാർക്കൊപ്പം രാഷ്ട്രീയ നേതാക്കളും ഈ പരീക്ഷണത്തിന്റെ ഭാഗമായതോടെ, പഴയകാല രൂപത്തിലുള്ള നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.80 കളിലെ വാഹനങ്ങളുടെയും വസ്ത്രങ്ങളുടെയും സമൂഹപരിസരങ്ങളുടെയും പശ്ചാത്തലത്തിലാണ് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോട്ടോകളിൽ മാറ്റം വരുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്.
‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെയാണ് കോട്ടും സൺഗ്ലാസും ധരിച്ച ചിത്രം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്തത്. കോട്ടും കൂളിങ് ഗ്ലാസും ധരിച്ച്, പഴയകാല സിനിമയിലെ നായക കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള റെട്രോ ലുക്കിലാണ് എഐ ചിത്രം ഒരുക്കിയിരിക്കുന്നത്.അതേസമയം, രസകരമായ കുറിപ്പോടെയാണ് വി. ശിവൻകുട്ടി തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. “ആ വാച്ചാണ് ആദ്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്” എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.
പഴയകാല അംബാസഡർ കാറിന് മുന്നിൽ ബ്രൗൺനിറത്തിലുള്ള കോട്ടും റെട്രോ ഷർട്ടും ധരിച്ച് നിൽക്കുന്ന രീതിയിലാണ് ശിവൻകുട്ടിയുടെ എഐ ചിത്രം. എന്നാൽ ചിത്രത്തേക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് അതിന് താഴെ വന്ന കമന്റുകളാണ്.ശിവൻകുട്ടിയുടെ റെട്രോ ലുക്ക് ‘സുകുമാര കുറുപ്പിനെ’ ഓർമിപ്പിക്കുന്നുവെന്നായിരുന്നു ചിലരുടെ പ്രതികരണം. എൺപതുകളിലെ വസ്ത്രധാരണ രീതിയിലെ വർണ്ണാഭമായ ഡിസൈനുകളും സവിശേഷമായ ഹെയർസ്റ്റൈലുകളും ഇന്നും ആൾക്കാരെ ആകർഷിക്കുന്നു.
https://www.facebook.com/Malayalivartha


























