Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..

09 SEPTEMBER 2026 02:23 PM IST
മലയാളി വാര്‍ത്ത

വീണ്ടും നടുക്കുന്ന കൊലപാതകം. കാൻപുരിലെ സമ്പന്നനായ ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരൻ വിനീത് മിനോച്ചയുടെ (63) കൊലപാതകത്തിലേക്ക് നയിച്ചത് മരുമോളുടെ പകയെന്ന് പോലീസ്. മരുമകളെ നിരീക്ഷിക്കാൻ വിനീത് ഫ്ലാറ്റിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതും നിശാപാർട്ടികൾക്ക് പോകുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളുമാണ് കുറ്റകൃത്യത്തിന് കാരണമായത്. വിനീതിന്റെ മരുമകൾ ഷാലു (36), വാടകക്കൊലയാളിയും വീട്ടിലെ മുൻ ജോലിക്കാരനുമായ വിശാൽ (30), കൂട്ടാളി രാജ് കിഷോർ എന്നിവരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

 

ഷാലുവിന്റെ കൃത്യമായ നിർദേശപ്രകാരമാണ് പ്രതികൾ ശനിയാഴ്ച രാത്രി ആഡംബര ഫ്ലാറ്റിൽ കടന്നുകയറി വിനീതിനെ ക്രൂരമായി കൊലപ്പെടുത്തിയത്.മരുമകൾ ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി വിനീത് മിനോച്ച ഫ്ലാറ്റിനുള്ളിൽ ഒട്ടേറെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായി പോലീസ് പറയുന്നു. ഷാലു പുറത്തുപോകുന്നതും തിരികെ വരുന്നതുമെല്ലാം വിനീത് നിരന്തരം നിരീക്ഷിച്ചിരുന്നു. ഷാലു സ്ഥിരമായി നിശാപാർട്ടികൾക്ക് പോകുന്നതും രാത്രി വൈകി തിരിച്ചെത്തുന്നതും വിനീത് ശക്തമായി എതിർത്തത് ഇരുവരും തമ്മിൽ കടുത്ത പകയ്ക്ക് കാരണമായി.

കൂടാതെ സാമ്പത്തികമായി വലിയ ഉയർന്ന നിലയിലായിരുന്നിട്ടും ചെറിയ ചെലവുകൾക്ക് പോലും ഭർതൃപിതാവിനോട് പണം ചോദിച്ചുവാങ്ങേണ്ടി വന്ന അവസ്ഥയും ഷാലുവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചു.കഴിഞ്ഞ ജൂലൈ 28-ന് നിശാപാർട്ടി കഴിഞ്ഞ് വൈകിയെത്തിയ ഷാലുവുമായി വിനീത് മിനോച്ച കടുത്ത വഴക്കിലായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഭർതൃപിതാവിനെ വധിക്കാനുള്ള പദ്ധതി ഷാലു ആസൂത്രണം ചെയ്യുന്നത്. ഇതിനായി വീട്ടിലെ മുൻ ജോലിക്കാരനായ വിശാലിനെ സമീപിച്ച ഷാലു, കൊലപാതകത്തിനായി 6 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.

 

ഇതിൽ 2 ലക്ഷം രൂപ കൃത്യം നടപ്പാക്കിയതിന് തൊട്ടുപിന്നാലെ സെപ്റ്റംബർ 6-ന് നൽകുകയും, ബാക്കി 4 ലക്ഷം രൂപ 15 ദിവസത്തിനുള്ളിൽ നൽകാം എന്ന് കരാറുണ്ടാക്കുകയുമായിരുന്നു.വിനീതിനെ വധിക്കാനായി ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ വിശാലിന് കൈമാറിയ ഷാലു, മരുന്ന് ഡെലിവറി ചെയ്യാനെന്ന വ്യാജേന അകത്തുകയറാൻ നിർദേശിച്ചു. ജന്മാഷ്ടമി ദിവസമായ സെപ്റ്റംബർ 4-ന് സാധനങ്ങൾ നൽകാമെന്ന വ്യാജേന അയാളെ വിളിച്ചുവരുത്തി പദ്ധതിക്ക് അന്തിമരൂപം നൽകി.ശനിയാഴ്ച രാത്രി ഷാലുവും ഭർത്താവും കുട്ടിയും ഹോട്ടലിലെ പാർട്ടിക്ക് പോയ സമയത്താണ് വിശാലും രാജ് കിഷോറും ഫ്ലാറ്റിലെത്തിയത്.

സുരക്ഷാ ജീവനക്കാരൻ തടഞ്ഞതോടെ വിശാൽ ഫോണിൽ ഷാലുവിനെ വിളിച്ചു. തുടർന്ന് സെക്യൂരിറ്റിയോട് സംസാരിച്ച ഷാലു, മരുന്ന് നൽകാൻ വന്നവരാണെന്നും അകത്തേക്ക് കടത്തിവിടാനും ആവശ്യപ്പെടുകയായിരുന്നു.കയ്യിലുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്തുകടന്ന പ്രതികൾ ഷാലുവിന്റെ മുറിയിലാണ് ഒളിച്ചിരുന്നത്. വിനീത് മിനോച്ച ഫ്ലാറ്റിലെത്തിയ ഉടൻ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും വിനീത് എതിർത്തതോടെ പദ്ധതി പാളി.

 

തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രതികൾ വിനീതിനെ ക്രൂരമായി ആക്രമിച്ചു. ശരീരത്തിലുടനീളം 26 തവണ കുത്തേറ്റ വിനീത് സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (26 minutes ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (29 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (33 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (35 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (41 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (45 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (55 minutes ago)

ഫുള്‍ 80s വൈബ്!  (1 hour ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (2 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends