തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക് ...
മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ദുബൈ വഴിയാണ് ലണ്ടനിലെത്തുക. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്താനാണ് സന്ദർശനമെന്നാണ് റിപ്പോർട്ടുകളുള്ളത്.
ലണ്ടനിൽ ഏതാനും ദിവസം തങ്ങുന്ന വിജയ് വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതാണ്. സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമുള്ള സാധ്യതകൾ സംബന്ധിച്ചായിരിക്കും പ്രധാന ചർച്ചകൾ. വ്യവസായ, ധനകാര്യ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് മുന്നോടിയായി ലണ്ടനിലെത്തിയേക്കുമെന്നാണ് സൂചനകളുള്ളത്.
വ്യാഴാഴ്ച രാത്രി ചെന്നൈയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബൈ വഴിയാണ് വിജയ് യാത്ര തിരിക്കുക. ആദ്യ വിദേശ സന്ദർശനമായതിനാൽ സുരക്ഷാ, പ്രോട്ടോകോൾ ക്രമീകരണങ്ങൾക്കായുള്ള നടപടികൾ ചെന്നൈ വിമാനത്താവളത്തിൽ പുരോഗമിച്ചു വരുന്നു.
https://www.facebook.com/Malayalivartha


























