തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു, രണ്ടുപേര്‍ പിടിയില്‍

കണിയാപുരത്ത് അക്രമിസംഘം എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി കുത്തി പരുക്കേല്‍പ്പിച്ചു. വിദ്യാര്‍ഥിനിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് സമീപം മറഞ്ഞിരുന്ന മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനായി തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
കഴക്കൂട്ടത്തെ മരിയന്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ തെസ്മിയാണ് ആക്രമിക്കപ്പെട്ടത്. ഇവരെ മെഡില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണിപ്പോള്‍. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ തന്നെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് പെരുമാതുറ സ്വദേശികളായ ജസീര്‍, അസിറുദ്ദീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മോഷണ ശ്രമത്തിനിടെ ഉണ്ടായ ആക്രമമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, മറ്റെന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha