കതിരൂര്‍ മനോജ് വധക്കേസ്: പി. ജയരാജന്റെ ഹര്‍ജികളില്‍ ഒമ്പതിന് വിധി

കതിരൂര്‍ മനോജ് വധക്കേസിലെ ഇരുപത്തിയഞ്ചാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ തിങ്കളാഴ്ച വിധിപറയും. മേയ് 17ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അഷ്‌റഫിനെ കണ്ട് ആരോഗ്യസ്ഥിതി പരിശോധിപ്പിക്കാനും 18ന് സി.പി.എം നേതാവും ജയരാജന്റെ ബന്ധുവുമായ കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അനുമതി തേടിയാണ് ആദ്യത്തെ ഹര്‍ജി സമര്‍പ്പിച്ചത്. മകന്റെ കുട്ടിയെ കാണാനും ഒരു മരണ വീട്ടില്‍ പോകാനും അനുമതി തേടിയാണ് പുതിയ ഹര്‍ജി.
രണ്ടു ഹര്‍ജികളിലും വ്യാഴാഴ്ച വാദം നടന്നിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും പരിഗണിച്ച അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി (ഒന്ന്) ശ്രീകല സുരേഷ് വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha