സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ കോഴിക്കോട്ട് തുടക്കമാകും. എ കെ ജി ഓഡിറ്റോറിയത്തിലാണ് മൂന്നുദിവസത്തെ യോഗം. രാവിലെ 10ന് ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും.
307 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ക്ഷണിതാക്കളും വർഗ ബഹുജന സംഘടനകളിലെ പ്രധാനപ്പെട്ടവരുമാകും പങ്കെടുക്കുക.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അതിജീവിക്കാനുള്ള ചർച്ചയും തീരുമാനങ്ങളും യോഗത്തിലുണ്ടാകും. പുതിയ കാലത്ത് പാർട്ടിയുടെ പ്രവർത്തനം ഏതുവിധത്തിൽ ശക്തിപ്പെടുത്താനാകും, ദൗർബല്യങ്ങൾ എങ്ങനെ പരിഹരിക്കാം എന്നിവ ചർച്ചാവിഷയമാകുകയും ചെയ്യും.
കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ആദ്യ സെൽ രൂപീകൃതമായ നഗരത്തിൽ പുതിയകാലത്തെ മുന്നേറ്റത്തിന് പ്രസ്ഥാനത്തെ സജ്ജമാക്കുന്നതിനുള്ള തീരുമാനങ്ങളും യോഗത്തിലുണ്ടാകും. ചൊവ്വ വൈകുന്നേരം നാലിന് ഒരുലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലിയോടെയാണ് സമാപനം.
കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ എന്നിവർ സംസാരിക്കുകയും ചെയ്യും.
" fr
https://www.facebook.com/Malayalivartha


























