ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും

ബ്രിക്സ് ഉച്ചകോടി... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നതാണ്. . സെപ്റ്റംബർ 11 മുതൽ 13 വരെയാണ് പൊതുജനങ്ങൾക്ക് ഉദ്യാനത്തിലേക്ക് പ്രവേശനം വിലക്കിയത്.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവൻമാരുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണമുള്ളത്. ഈ ദിവസങ്ങളിൽ രാഷ്ട്രപതി ഭവനും രാഷ്ട്രപതി ഭവൻ മ്യൂസിയവും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കില്ല.
ഇന്ന് രാഷ്ട്രപതി ഭവന്റെ ഫോർകോർട്ടിൽ നടക്കേണ്ടിയിരുന്ന ചേഞ്ച് ഓഫ് ഗാർഡ് സെറിമണിയും ഇതോടെ റദ്ദാക്കി. ഡൽഹിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് രാഷ്ട്രപതി ഭവൻ സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന അമൃത് ഉദ്യാൻ . നിരവധി സന്ദർശകരാണ് ഇവിടെയെത്താറുള്ളത്. മുമ്പ് മുഗൾ ഗാർഡൻസ് എന്നാണ് അമൃത് ഉദ്യാൻ അറിയപ്പെട്ടിട്ടുണ്ടായിരുന്നത്.
ഉദ്യാൻ പൊതുജനങ്ങൾക്കായി തുറക്കുന്നത് നിശ്ചിത കാലയളവുകളിലാണ് . മുഗൾ, ബ്രിട്ടീഷ് ശൈലികളുടെ മനോഹരമായ സംയോജനം അമൃത് ഉദ്യാനിൽ കാണാം. കൃത്യമായി രൂപകൽപന ചെയ്ത ജ്യാമിതീയ മാതൃകകൾ, പച്ചപ്പ് നിറഞ്ഞ പുൽത്തകിടികൾ, വർണാഭമായ പൂക്കൾ, അപൂർവയിനം സസ്യങ്ങൾ എന്നിവ രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ശാന്തമായ അന്തരീക്ഷം ഒരുക്കുകയാണ്.
അതേസമയം ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങളിലെ നേതാക്കളും ഉന്നത പ്രതിനിധികളുമാണ് പങ്കെടുക്കുക.
"
https://www.facebook.com/Malayalivartha


























