തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...

തൃശൂരിലുണ്ടായ വാഹനാപകടത്തിൽ 25ഓളം പേർക്ക് പരിക്ക്. കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ‘സഞ്ചാരി’ എന്ന സ്വകാര്യ ബസിന് പുറകിലാണ് എറണാകുളം – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചത്.
ഗുരുവായൂർ റോഡിൽ പഴയ കോടതി സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെ 8.15 നാണ് അപകടം സംഭവിച്ചത്. ഗുരുവായൂർ ഭാഗത്തു നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന, കുന്നംകുളം – ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ‘സഞ്ചാരി’ എന്ന സ്വകാര്യ ബസ്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സഞ്ചാരി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടം നടന്നയുടൻ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























