സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അസാന്നിദ്ധ്യത്തിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെ.എസ്.ഇ.ബി സി.എം.ഡി എം.ജി രാജമാണിക്യം എന്നിവരെ വിളിപ്പിച്ച മുഖ്യമന്ത്രി, പ്രതിസന്ധി പരിഹരിക്കാനായി ഉടൻ നടപടി വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
എത്ര വൈദ്യുതി പുറമേ നിന്ന് ഉടൻ വാങ്ങാനാവും, അതിനുള്ള ചെലവുകൾ, റഗുലേറ്ററി കമ്മിഷൻ അനുമതി എന്നിവ വിലയിരുത്തുകയും ചെയ്തു.
പ്രശ്ന പരിഹാരത്തിന് കെ.എസ്.ഇ.ബി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സർക്കാരിന്റെ പിന്തുണ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. ഈ രീതിയിൽ വൈദ്യുതി മുടക്കം തുടരാൻ കഴിയില്ല. കൃത്യമായ ആസൂത്രണം വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























