ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്
ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്. കുട്ടികളിൽ ഒരാളുടെ കയ്യിൽ നിന്ന് തിന്നറിന്റെ സാമ്പിൾ കണ്ടെടുക്കുകയും ചെയ്തു. കുട്ടികൾ തിന്നർ കഴിച്ചെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. പോസ്റ്റ്മോർട്ടത്തിന് ശേഷം ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് . കുട്ടികളുടെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വലിയകാട്ടിൽ അഫ്‌സൽ - സാന്ദ്ര ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുട്ടികളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പിതാവ് അഫ്‌സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അഫ്‌സലും സാന്ദ്രയും തമ്മിൽ നേരത്തെ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.അഫ്‌സലിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും മൊഴികൾ മാറ്റി പറയുന്നുവെന്നും പൊലീസ് . കുട്ടികളിൽ ഒരാൾ അടിമാലി താലൂക്ക് ആശുപ്രതിയിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരണമടഞ്ഞത്.
https://www.facebook.com/Malayalivartha


























