സങ്കടക്കാഴ്ചയായി... പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
ചൊവ്വാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അപകടം. ഷൊർണ്ണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാർ മനിശ്ശേരിയിൽവെച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന ഒറ്റപ്പാലം പോലീസിന്റെ പട്രോളിങ് സംഘം സ്ഥലത്തെത്തി. രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. രണ്ടുപേർ കാറിനകത്ത് കുടുങ്ങിപ്പോയി. മറ്റൊരാൾ കാറിൽനിന്ന് പുറത്തേക്ക് തെറിച്ചുപോയതായാണ് സൂചനകളുള്ളത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.
പോലീസ് ഷൊർണൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് കാറിൽക്കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























