പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ

ജനസാഗരത്തെ സാക്ഷിയാക്കി തെറ്റ് ഏറ്റുപറഞ്ഞ് സി.പി.എം നേതാക്കൾ. പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം നേതാക്കൾ ജനങ്ങളോട് തുറന്നുപറഞ്ഞു.
തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കടുത്ത പരാജയം തന്നെയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നതിൽ നേതൃത്വത്തിന് വീഴ്ചപറ്റിയെന്നത് ശരിയാണ്. തെറ്റ് പറ്റിയാൽ സമ്മതിക്കലാണ് സത്യസന്ധത. ഇ.എം.എസിന് പോലും തെറ്റ്പറ്റിയിട്ടുണ്ടെന്നും അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പാർട്ടി നാട്ടിലുടനീളം ജനങ്ങളോട് സംസാരിച്ചു. പരിഹാരം നേതൃത്വം ചർച്ചചെയ്തു.
തെറ്റ് തിരുത്തി ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമുള്ളത്. നേതൃത്വത്തിന് വീഴ്ചകൾ സംഭവിക്കുമ്പോൾ പതർച്ചയോ ഇടർച്ചയോ ഉണ്ടാകുമ്പോൾ നിങ്ങൾ കൂടെനിന്ന് തിരുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, വളരെയധികം വികസന പ്രവർത്തനങ്ങൾ നടത്തിയ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിനെതിരെ വ്യാജപ്രതീതി നിർമാണം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് സഭവിച്ച തെറ്റുകൾ ഫലപ്രദമായി തിരുത്തുമെന്നും തെറ്റുകൾ മൂടിവെക്കേണ്ട കാര്യമില്ലെന്നും റാലിയിൽ അധ്യക്ഷത വഹിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാർട്ടിയിലെ എല്ലാ തെറ്റായ പ്രവണതകളെയും തിരുത്തുന്നതാണ്. സഹകരണ മേഖലയിലെ സംഘങ്ങളിൽ ശരിയല്ലാത്ത നടപടികൾ കണ്ടുവരുന്നുണ്ട്. വായ്പയെടുത്താൽ തിരിച്ചടക്കാതിരിക്കുക. ഈട് ഇല്ലാതെ സ്വധീനമുപയോഗിച്ച് വായ്പ നേടുക. ഇനി ഇതൊന്നും അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് സംഭവിച്ചത് ഇത്രക്ക് വലിയ പരാജയത്തിന് മാത്രമുള്ള തെറ്റായിരുന്നില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ ടീച്ചർ പറയുകയുണ്ടായി.
"
https://www.facebook.com/Malayalivartha

























