Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസ് ഉത്തരം കണ്ടെത്തിയോ.... കൊലപാതകി കാമുകനാണോയെന്ന് സംശയം

07 MAY 2016 05:59 AM IST
മലയാളി വാര്‍ത്ത.

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയ്ക്ക് ആരോടെങ്കിലും പ്രണയമുണ്ടായിരുന്നോ എന്ന തീവ്രമായ അനേ്വഷണത്തിലാണ് പോലീസ്. പ്രണയമോ പ്രണയനാടകമോ കൊലപാതകത്തില്‍ കലാശിച്ചതായി പോലീസിന് സംശയമുണ്ട്. ജിഷയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒരാളാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു. ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് വേണ്ടി ജിഷ വാതില്‍ തുറന്നുകൊടുക്കുമോ എന്ന സംശയവുമുണ്ട്. ഏതായാലും കൊലപാതകക്കേസിലെ പ്രതി പെരുമ്പാവൂര്‍ പരിസരത്തു തന്നെയുണ്ടെന്നാണ് പോലീസ് കരുതുന്നത്.
അയല്‍വാസിയായ ഒരാളുടെ മൊഴിയില്‍ വിശ്വാസം എന്ന വാക്ക് ജിഷ പലയാവര്‍ത്തി പറയുന്നുണ്ടായിരുന്നു എന്നുണ്ട്. സംഭവദിവസം ജിഷയുടെ വീട്ടിലെത്തിയ അതിഥി ഏറെ നേരം വീട്ടിലുണ്ടായിരുന്നതായും പറയുന്നു. പെണ്‍കുട്ടിയുടെ സെല്‍ഫോണ്‍ പരിശോധിച്ച പോലീസ് ഇക്കാര്യം ഏതാണ്ട് സ്ഥിതീകരിക്കുന്നു. അതേസമയം അന്യസംസ്ഥാന തൊഴിലാളിയാണ് കൃത്യം നടത്തിയതെന്ന് പ്രചരിപ്പിച്ച ശേഷം യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ പോലീസ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വിശ്വാസം എന്ന വാക്ക് സാധാരണ ഗതിയില്‍ പ്രയോഗിക്കേണ്ടിവരുന്നത് വാക്കുതര്‍ക്കങ്ങള്‍ക്കിടയിലാണ്. അതുകൊണ്ടുതന്നെ അതിഥിയുമായി ജിഷ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായും പോലീസ് കരുതുന്നു. വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ അത് ഏറെ അടുപ്പമുള്ള ആരെങ്കിലുമായിട്ടായിരിക്കും.അതേസമയം പോലീസ് വല്ലാത്ത സമ്മര്‍ദ്ദത്തിലുമാണ്. എത്രയും വേഗം പ്രതികളെ പിടിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
പ്രതി പെരുമ്പാവൂരുകാരനല്ലെന്ന ധാരണയില്‍ തന്നെയാണ് പോലീസ് നീങ്ങുന്നത്. അതുകൊണ്ടുകൂടിയാണ് ജിഷയുടെ സഹപാഠികളെ പോലീസ് അനേ്വഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (29 minutes ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (35 minutes ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (42 minutes ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (44 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (50 minutes ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (54 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (56 minutes ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (1 hour ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (1 hour ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (2 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (3 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

Malayali Vartha Recommends