കൊടുത്താല്‍ കൊല്ലത്തും.....ജിഷ സാജുപോളിന്റെ പണി കളയുമോ?

പെരുമ്പാവൂര്‍ എം.എല്‍.എ സാജുപോള്‍ പ്രതിസന്ധിയില്‍. രണ്ടു സ്ത്രീകള്‍ക്കൊപ്പം മൊബൈല്‍ ഫോണിലെ കാഴ്ചകള്‍ കാണുന്ന എംഎല്‍എ യുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. റോമാനഗരം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.
നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകമാണ് തെരഞ്ഞെടുപ്പ് കാലത്ത് സാജുപോളിനെ പ്രതിസന്ധിയിലാക്കിയത്. പെരുമ്പാവൂരിലെ പ്രതിപക്ഷ നേതാവിനോട് ജിഷയുടെ അമ്മ സാജുപോളിനെതിരെ പറഞ്ഞ ആരോപണങ്ങളും സാമൂഹ്യമാധ്യമത്തില്‍ വൈറലായി.
ജിഷയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രോട്ടോക്കോള്‍ അനുസരിച്ച് തന്നെ അറിയിച്ചിട്ടല്ല വന്നതെന്ന സാജുപോളിന്റെ പ്രസ്താവനയും അദ്ദേഹത്തിനെതിരായ നീക്കങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഇന്നോളം അനുഭവിക്കാത്ത പ്രതിസന്ധിയാണ് സാജുപോള്‍ അനുഭവിക്കുന്നത്. ഉറപ്പായി ജയിക്കുന്ന സീറ്റില്‍ വെള്ളംകുടിക്കുകയാണ് സാജുപോള്‍.
ജിഷയുടെ കൊലപാതകം ആദ്യഘട്ടത്തില്‍ വന്‍വിവാദമാക്കിയ സിപിഎം പകുതിവഴിയില്‍ തളര്‍ന്നതിന്റെ കാരണവും മറ്റൊന്നല്ല. സാജുപോള്‍ പ്രതികള്‍ക്ക് വേണ്ടി പോലീസിനെ സ്വാധീനിച്ചു എന്ന ആരോപണവും ശക്തമാണ്. വിവാദങ്ങള്‍ സാജുവിനെ തോല്‍പ്പിക്കുമോ എന്ന് ശരിക്കും ഭയക്കുകയാണ് സിപിഎം നേതൃത്വം.
പെരുമ്പാവൂര്‍ പോലീസിനെ ഭരിക്കുന്നത് സാജുപോളാണെന്ന് ഇതിനകം കോണ്‍ഗ്രസിലെ പഴകുളം മധു ആരോപണം ഉന്നയിച്ചിരുന്നു. കൊലപാതകം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും സംഭവം പുറത്തറിയാതിരിക്കാന്‍ സാജുപോള്‍ ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പോലീസിനു മുമ്പില്‍ സാജുപോള്‍ കൈയുംകെട്ടി നിന്നു എന്ന ആക്ഷേപവും ശക്തമാണ്. യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് സാജുപോള്‍ ഇക്കുറിയും പെരുമ്പാവൂരില്‍ സ്ഥാനാര്‍ത്ഥിയായത്. ഇതിനിടെ ചില തെരഞ്ഞെടുപ്പ് സര്‍വേകളില്‍ സാജുപോള്‍ തോല്‍ക്കുമെന്ന തരത്തില്‍ പ്രചരണങ്ങളും ഉണ്ടായിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha