നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 5 വര്‍ഷം തടവും പിഴയും

നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ നോര്‍ത്ത് ബേപ്പൂര്‍ സ്വദേശി മുണ്ടോടി വീട്ടില്‍ പയസിനെ(43) ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി സി.എസ്.അമ്പിളി 5 വര്‍ഷത്തെ കഠിന തടവിനും 40,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. മാറാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകന്റെ കൂടെ കളിക്കുകയായിരുന്ന ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയതെന്നാണ് കേസ്. മാറാട് എസ്‌ഐ എല്‍.വി.അരുണ്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആര്‍.എന്‍.രഞ്ജിത്ത് ഹാജരായി.
https://www.facebook.com/Malayalivartha



























