മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാര്‍ഖണ്ഡ് സ്വദേശി ആലുവയില്‍ പിടിയില്‍

ആലുവയില്‍ ഇന്നലെ നടന്ന രാത്രികാല പരിശോധനയില്‍ മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍. ആലുവ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് നടത്തറ വെള്ളറ അക്ഷയ് (21) നെ പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമ കേസുകള്‍ ഉള്‍പ്പെടെ പതിനാറോളം കേസുകളിലെ പ്രതിയാണ് ഇയാള്‍. നരഹത്യാശ്രമം നടത്തിയ കേസില്‍ ഒളിവിലായിരുന്നു അക്ഷയ്. ചോദ്യം ചെയ്യലിനുശേഷം ഒല്ലൂര്‍ പോലീസിനു കൈമാറി.
റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ജാര്‍ഖണ്ഡ് സ്വദേശി ചോട്ടു കുമാറില്‍ നിന്ന് മാനിന്റെ കൊമ്പുകളും എല്ലുകളും പിടികൂടിയത്. അതിരപ്പള്ളിയില്‍ നിന്നാണ് ഇയാള്‍ക്ക് ഇത് ലഭിച്ചതെന്ന് പൊലീസിനു മൊഴി നല്‍കി. ചോട്ടുകുമാറിനെ വനം വകുപ്പിനു കൈമാറി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനകത്ത് കഞ്ചാവ് വലിച്ചവരും പൊലീസിന്റെ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടവരെ വിശദമായി പോലീസ് ചോദ്യം ചെയ്തു.
മാര്‍ക്കറ്റ് പരിസരം, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, ഇടവഴികള്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ഓവര്‍ ബ്രിഡ്ജ്, മെട്രോ സ്‌റ്റേഷന്‍, ബാങ്ക് ജംക്ഷന്‍, െ്രെപവറ്റ് ബസ് സ്റ്റാന്‍ഡ് എന്നീ സ്ഥലങ്ങളിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടക്കുമെന്ന് ഡിവൈഎസ്പി ബൈജു പൗലോസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























