Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...

23കാരി കുഴഞ്ഞുവീണു മരിച്ചു...ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെയെന്ന് സുഹൃത്തുക്കൾ...പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ല..സംഭവത്തിൽ അന്വേഷണം തുടരുകയാണ് പോലീസ്..

17 SEPTEMBER 2026 04:16 PM IST
മലയാളി വാര്‍ത്ത

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ  23കാരി കുഴഞ്ഞുവീണു മരിച്ചു. ബെംഗളൂരു സ്വദേശിനിയായ വർഷയാണ് കർണാടകയിലെ ഹാസൻ ജില്ലയിലെ സക്ലേഷ്പുരിലെ ലോഡ്ജിൽ മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെപ്റ്റംബർ 11നാണ് വർഷ ബന്ധുവിനും സുഹൃത്തിനുമൊപ്പംഒരു യാത്രയുടെ ഭാഗമായി സക്ലേഷ്പുരിലെ  ലോഡ്ജിൽ എത്തിയത്. ഇതിനിടെയാണ് സംഭവം. ചോക്ലേറ്റ് കഴിച്ച ശേഷം  ബാത്ത്റൂമിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം.വർഷയുടെ മരണത്തിന് ചോക്ലേറ്റുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശരീരത്തിൽ പുറമേയുള്ള പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവസമയത്ത് വർഷയ്‌ക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ മൊഴികളും ലോഡ്ജിലെ സാഹചര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

 

വർഷ ഹാസനിലേക്ക് യാത്ര പോയ വിവരം മാതാപിതാക്കൾക്ക് അറിയാമായിരുന്നുവെന്നും ഹാസൻ എസ്പി വ്യക്തമാക്കി.വർഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ  (3 minutes ago)

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...  (9 minutes ago)

ചൂട് കൂടുമെന്ന മുന്നറിയിപ്പിനിടെ ആശ്വാസമായി മഴ  (24 minutes ago)

ചർച്ചകൾ തുടരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്  (36 minutes ago)

തിരുവനന്തപുരം കഠിനംകുളത്ത് വയോധിക കൊല്ലപ്പെട്ട സംഭവം: കൊച്ചുമകൻ ഷിബിന്റെ ക്രൂരതയ്ക്ക് പിന്നിൽ എണ്ണായിരം രൂപയും ലഹരി ആസക്തിയും  (40 minutes ago)

മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...  (43 minutes ago)

Bengaluru സ്ഥിരീകരിക്കാതെ പോലീസ്..  (50 minutes ago)

തറവാട്ടു വീട്ടിൽ വൻ മദ്യശേഖരം, ഓഫീസിൽ വിദേശ ഡോളർ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെ കുടുക്കി എക്സൈസ്...  (57 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബി നേരിടുന്ന അതീവ സുരക്ഷാ ജയിൽവാസം; യു.എസ് നിയമവ്യവസ്ഥയിലെ പ്രത്യാഘാതങ്ങൾ ഇങ്ങനെ...  (1 hour ago)

VIRAL VIDEO ഭീതിയുടെ നിമിഷങ്ങൾ  (1 hour ago)

യു.എസില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (1 hour ago)

CPIM പട്ടികയിൽ വനിതാ നേതാക്കളാരുമില്ല  (1 hour ago)

സോഷ്യല്‍ മീഡിയ താരം 'അമ്പിളി' പോക്‌സോ കേസില്‍ അറസ്റ്റില്‍  (1 hour ago)

മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവുശിക്ഷ.  (1 hour ago)

RAMESH CHENNITHALA സെല്ലിൽ അലറി ആന്റോ  (1 hour ago)

Malayali Vartha Recommends