മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...

മലയാള സിനിമയെ വീണ്ടും നടുക്കി സനൽകുമാർ ശശിധരന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്! ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന സെക്സ് റാക്കറ്റ് നടി മഞ്ജു വാര്യറെ തടവിലാക്കിയെന്ന മുൻ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് സംവിധായകൻ. എന്നാൽ ഈ വിഷയത്തിൽ മഞ്ജു വാര്യർക്ക് വേണ്ടി സംസാരിച്ച നടി മാലാ പാർവതിക്കെതിരെ കടുത്ത വെല്ലുവിളികളാണ് സനൽകുമാർ ഇപ്പോൾ ഫേസ്‌ബുക്കിലൂടെ ഉയർത്തിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ സുപ്രീം കോടതിയെ സമീപിച്ചവർ എന്തിനാണ് മഞ്ജുവിന്റെ വക്താക്കളാകുന്നത് എന്നാണ് ചോദ്യം.
https://www.facebook.com/Malayalivartha


























