തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായി ആരോപണം. പേരാവൂര്‍ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ നടത്താന്‍ വൈകിയതാണ് മരണ കാരണമെന്നും പരാതി നല്‍കുമെന്നും ശ്രീജയുടെ ഭര്‍ത്താവ് ബിജേഷ് ആരോപിച്ചു.
അതേസമയം, വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ വിശദീകരണം. ഗര്‍ഭപാത്രത്തില്‍ കുഞ്ഞും മറുപിള്ളയും വേര്‍പെട്ടു. തുടര്‍ന്നുണ്ടായ പ്ലാസന്റല്‍ അബ്രപ്ഷന്‍ എന്ന അവസ്ഥയാണ് മരണകാരണമെന്നും ഡോക്ടര്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha



























