Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...

കൊക്കെയ്ന്‍ കേസില്‍ മലയാളി ഡിജെയും വിദേശികളും പിടിയില്‍

17 SEPTEMBER 2026 09:04 PM IST
മലയാളി വാര്‍ത്ത

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ മാരക ലഹരിമരുന്നായ കൊക്കെയ്ന്‍ പിടികൂടിയ സംഭവത്തില്‍ മലയാളി ഡിജെയും വിദേശികളും അടക്കം 7 പേര്‍ കൊച്ചി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയില്‍. ഇതില്‍ മൂന്നു പേരെ യുഎഇയില്‍ മുന്‍പ് ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിച്ച ശേഷം നാടുകടത്തപ്പെട്ടവരാണ്. 'ഓപ്പറേഷന്‍ ഡൊമിനോ'യുടെ ഭാഗമായി 16.55 ലക്ഷം രൂപ വിലവരുന്ന 33.10 ഗ്രാം കൊക്കെയ്ന്‍ പിടികൂടിയ കേസിലാണു തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ഡിജെ സിദ്ധാര്‍ഥ് ദാമോര്‍, കോഴിക്കോട് ബേപ്പൂര്‍ നോര്‍ത്ത് സ്വദേശി ഹംദാന്‍ അഹമ്മദ്, അരക്കിണര്‍ സ്വദേശി പി.അഫ്‌ലാഹ്, പഞ്ചാബ് കപൂര്‍ത്തല സ്വദേശി ഗുര്‍പ്രീത് സിങ്, തമിഴ്‌നാട് സ്വദേശി അരുണ്‍ രാജ്കുമാര്‍, നൈജീരിയക്കാരി സോണിയ എന്ന ചിസോബ ഹെലന്‍ ആന്തണി, സിംബാബ്‌വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെ എന്നിവര്‍ അറസ്റ്റിലായത്.

ബെംഗളൂരുവില്‍ നിന്നു കേരളത്തിലെ വിവിധ പാര്‍ട്ടികള്‍ക്കും മറ്റും ലഹരിമരുന്നു എത്തിക്കുന്ന സംഘമാണിത്. ഗുര്‍പ്രീത് സിങ്, ഹംദാന്‍ അഹമ്മദ്, പി.അഫ്‌ലാഹ് എന്നിവരെ 8.12 ഗ്രാം കൊക്കെയ്‌നുമായി ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഈ മാസം പത്തിനാണ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ പെട്ട സിദ്ധാര്‍ഥ് ദമോറിനെ അന്നു തന്നെ തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്തു. ഊട്ടിയില്‍ ഒരു റിസോര്‍ട്ടിന്റെ ഉടമ കൂടിയായ സിദ്ധാര്‍ഥ് ദമോറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പലയിടത്തും ഡിജെ പാര്‍ട്ടികള്‍ നടക്കാറുണ്ടെന്ന് എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇയാളെ പിടികൂടിയതിനു പിന്നാലെയാണ് ലഹരിമരുന്നു സംഘത്തിലെ പ്രധാന കണ്ണിയും ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നയാളുമായ അരുണ്‍ രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്.

വിദേശികളില്‍ നിന്നു കൊക്കെയ്ന്‍ വാങ്ങി ഏജന്റുമാര്‍ക്കും ഉപഭോക്താക്കള്‍ക്കും വിതരണം ചെയ്യുന്നത് അരുണ്‍ രാംകുമാറാണെന്ന് എന്‍സിബി അറിയിച്ചു. ഇരുവരില്‍ നിന്നും ലഭിച്ച വിവര പ്രകാരമാണു നൈജീരിയക്കാരിയായ സോണിയ എന്ന ചിസോബ ഹെലന്‍ ആന്തണിയെ 12 നും സിംബാബ്‌വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെയെ 13 നും ബെംഗളൂരുവില്‍ നിന്ന് എന്‍സിബി അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 16 ഗ്രാം, 8.98 ഗ്രാം വീതം കൊക്കെയ്‌നും പിടികൂടി. അടിയന്തര മെഡിക്കല്‍ വീസയിലാണ് ചിസോബ പത്തു വര്‍ഷം മുന്‍പ് ഇന്ത്യയില്‍ എത്തിയത്. വിദ്യാര്‍ഥി വീസയിലാണ് മുഫുകാരെ ഇന്ത്യയില്‍ എത്തിയതെന്നും എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പിടിയിലായ സിദ്ധാര്‍ഥ് ദാമോര്‍, ഹംദാന്‍ അഹമ്മദ്, പി.അഫ്‌ലാഹ് എന്നിവര്‍ മുന്‍പ് യുഎഇയില്‍ ലഹരിമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ടവരാണെന്നും ഇന്ത്യയിലേക്കു നാടുകടത്തിയ ശേഷം ഇവര്‍ കേസില്‍ പിടിയിലായ മറ്റുള്ളവരുമായി ബന്ധം പുതുക്കുകയായിരുന്നുവെന്നും എന്‍സിബി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തച്ചങ്കരിയും ആന്റോയും ഒരേ ദിവസം കുടുങ്ങി; ചെന്നിത്തലയുടെ വാരിക്കുഴി, തൊലിയുരിച്ചു വിട്ട് കോടതി  (3 minutes ago)

വിവാഹ ചടങ്ങിന് ആഹാരം എത്തിച്ചില്ല; കോട്ടയത്തെ കേറ്ററിങ് നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍  (13 minutes ago)

ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന വധശ്രമ കേസ് പ്രതി പിടിയില്‍  (32 minutes ago)

കൊക്കെയ്ന്‍ കേസില്‍ മലയാളി ഡിജെയും വിദേശികളും പിടിയില്‍  (44 minutes ago)

അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്ത നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍  (51 minutes ago)

സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (58 minutes ago)

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു  (2 hours ago)

കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!  (2 hours ago)

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ അമിത വിലയില്‍ നിയമനടപടികള്‍ കടുപ്പിക്കാന്‍ ഭക്ഷ്യവകുപ്പ്  (2 hours ago)

ബി.അശോകിനും എന്‍.പ്രശാന്തിനും അധിക ചുമതല  (2 hours ago)

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

മൂന്ന് വമ്പൻ പദ്ധതികൾക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചു; കേന്ദ്രമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പൂർണപിന്തുണയാണ് നൽകുന്നുവെന്ന് സുരേഷ് ഗോപി; സുരേഷ് ഗോപിയോട് പിണറായി കാണിച്ചത് മലീമസമായ രാഷ്ട്രീയമെന  (3 hours ago)

അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്; റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റിലായി സംഭവം; നടക്കുന്നത് ഹാസ്യ നാടകമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാര്‍ഖണ്ഡ് സ്വദേശി ആലുവയില്‍ പിടിയില്‍  (3 hours ago)

റിപ്പോര്‍ട്ടറിലെ ആ മാഡമെവിടെ... ഫോണ്‍ ഓഫാക്കി എന്തായിരുന്നു പണി ? പോലീസിനോട് മൊട; ഇറക്കിയ ഷോ ഭേഷാ തിരിച്ചടിച്ചു  (3 hours ago)

Malayali Vartha Recommends