ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന വധശ്രമ കേസ് പ്രതി പിടിയില്‍

വധശ്രമ കേസില്‍ ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന മുക്കം സ്വദേശി രാജീവ് നഗര്‍ കോളനിയില്‍ മഹേഷ് (26) നെ കസബ പൊലീസ് പിടികൂടി. 2023 ജൂലൈയില്‍ പാളയം ജംക്ഷനില്‍ വച്ച് മദ്യലഹരിയില്‍ വന്ന പ്രതി യാതൊരു പ്രകോപനവുമില്ലാതെ കുണ്ടുങ്ങല്‍ സ്വദേശിയായ യുവാവിനോട് തട്ടിക്കയറുകയും കയ്യിലുണ്ടായിരുന്ന കുപ്പിച്ചില്ലു കൊണ്ട് കഴുത്തില്‍ കുത്തുകയുമായിരുന്നു. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ കസബ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയും ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
പ്രതി മാനാഞ്ചിറ ഭാഗത്ത് ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷ്.ഐ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























