വിവാഹ ചടങ്ങിന് ആഹാരം എത്തിച്ചില്ല; കോട്ടയത്തെ കേറ്ററിങ് നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍

രണ്ടിടങ്ങളിലായി വിവാഹ ചടങ്ങിനു ഭക്ഷണം എത്തിക്കാമെന്ന് ഏറ്റിട്ട് പണം വാങ്ങി മുങ്ങിയ കേസില്‍ കേറ്ററിങ് നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളിയില്‍ ഉദയം എന്ന പേരില്‍ കേറ്ററിങ് ഏജന്‍സി നടത്തിയിരുന്ന കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പില്‍ വിഷ്ണു മോഹനാണ് പൊലീസ് കസ്റ്റഡിയിലായത്. കോട്ടയം ഈസ്റ്റ് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 13ന് ചോറ്റി, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്കാണ് ഇയാള്‍ പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതിരുന്നത്.
കഞ്ഞിക്കുഴി സ്വദേശിയായ വധുവിന്റെ ബന്ധുക്കളുടെ പരാതിയിലാണ് വിഷ്ണു മോഹനെ കസ്റ്റഡിയിലെടുത്തത്. 250 ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഭക്ഷണം, സ്‌റ്റേജ് തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കുമായി ഒരു ലക്ഷം രൂപയുടെ കരാറായിരുന്നു. മുണ്ടക്കയം പനക്കച്ചിറ സ്വദേശിയായ വധുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ മുണ്ടക്കയം പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തു. ചോറ്റി ക്ഷേത്രത്തില്‍ വച്ച് നടത്തിയ വിവാഹത്തില്‍ 400 ആളുകള്‍ക്കുള്ള സദ്യയ്ക്ക് 1.4 ലക്ഷം രൂപയാണ് വിഷ്ണു മുന്‍കൂര്‍ വാങ്ങിയത്.
https://www.facebook.com/Malayalivartha



























