Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബാലാവകാശ കമ്മിഷന്‍

17 SEPTEMBER 2026 09:51 PM IST
മലയാളി വാര്‍ത്ത

ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ, ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്താനോ, വിവേചനപരമായി പെരുമാറുന്നതിനോ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുന്നതിനോ പാടില്ലെന്നും കമ്മിഷന്‍ അംഗം പി ഷാജേഷ് ഭാസ്‌കര്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികളുടെ ബാഹ്യരൂപത്തേക്കാള്‍ അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തലമുടി നീട്ടി വളര്‍ത്തുന്ന ആണ്‍കുട്ടികളെ കുറ്റവാളികളായി സ്‌കൂള്‍ അധികൃതര്‍ നേരിടുന്നുവെന്നു കാട്ടി രാമനാട്ടുകര സ്വദേശി ഇന്ദു മേനോന്‍ നല്‍കിയ ഹര്‍ജിയിലാണു നടപടി.

അതേസമയം, കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുളള ചുമതല കുട്ടികള്‍ക്കുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി. ലബോറട്ടറി പ്രവര്‍ത്തനങ്ങള്‍, കായിക മത്സരങ്ങള്‍, പ്രാക്ടിക്കല്‍ ക്ലാസുകള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി, നിര്‍ബന്ധമായും മുടി കെട്ടിവയ്ക്കുകയോ ഹെയര്‍ ബാന്റ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യണം. മുടിയില്‍ ആരോഗ്യത്തിനു ഹാനികരമാകുന്ന തരത്തിലുളള രാസവസ്തുക്കള്‍, കളറുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമല്ല. ലിംഗ നിര്‍ണയം നടത്തിയിട്ടില്ലാത്ത കുട്ടികള്‍ക്ക് അവരുടെ താല്‍പര്യത്തിന് അനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂര്‍ണമായ അവകാശം ഉണ്ടായിരിക്കും.

വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ആണ്‍കുട്ടികളെയും ലിംഗനിര്‍ണയം നടത്താത്ത കുട്ടികളെയും കേട്ട ശേഷം മുടി വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. കമ്മിഷന്റെ ശുപാര്‍ശയില്‍ 45 ദിവസത്തിനകം ബന്ധപ്പെട്ട കക്ഷികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയോട് മുടി വെട്ടി വരണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും കുട്ടി തയാറാകുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ എന്തു തീരുമാനം കൈക്കൊള്ളണമെന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും സൂചിപ്പിച്ച് കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. രണ്ട് ഹര്‍ജികളും പരിഗണിച്ച ശേഷമാണ് കമ്മിഷന്റെ ഉത്തരവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടില്‍ കയറി ആക്രമിച്ച് അഞ്ചംഗ സംഘം സ്ത്രീകളെ അപമാനിച്ചു  (47 minutes ago)

വീട്ടിലെ മദ്യശേഖരത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയതോടെ കേസിന്റെ ഗൗരവമേറിയെന്ന് എക്സൈസ്  (51 minutes ago)

തംബുരുവിനെ കൊന്നത് ആൺസുഹൃത്ത്.. ഡിപ്രഷന് തംബുരു മരുന്ന് കഴിച്ചിരുന്നു എല്ലാം പറഞ്ഞ് കുടുംബം  (1 hour ago)

റിപ്പോർട്ടറെ തൊട്ടതും പിണറായിക്ക് നിലവിളി; വീണമോൾക്ക് ചാനലിൽ ഷെയറോ? നാട്ടുകാർ ചോദിക്കുന്നു  (1 hour ago)

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബാലാവകാശ കമ്മിഷന്‍  (1 hour ago)

തച്ചങ്കരിയും ആന്റോയും ഒരേ ദിവസം കുടുങ്ങി; ചെന്നിത്തലയുടെ വാരിക്കുഴി, തൊലിയുരിച്ചു വിട്ട് കോടതി  (1 hour ago)

വിവാഹ ചടങ്ങിന് ആഹാരം എത്തിച്ചില്ല; കോട്ടയത്തെ കേറ്ററിങ് നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍  (1 hour ago)

ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന വധശ്രമ കേസ് പ്രതി പിടിയില്‍  (1 hour ago)

കൊക്കെയ്ന്‍ കേസില്‍ മലയാളി ഡിജെയും വിദേശികളും പിടിയില്‍  (1 hour ago)

അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്ത നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (2 hours ago)

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു  (3 hours ago)

കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!  (4 hours ago)

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ അമിത വിലയില്‍ നിയമനടപടികള്‍ കടുപ്പിക്കാന്‍ ഭക്ഷ്യവകുപ്പ്  (4 hours ago)

ബി.അശോകിനും എന്‍.പ്രശാന്തിനും അധിക ചുമതല  (4 hours ago)

Malayali Vartha Recommends