വീട്ടിലെ മദ്യശേഖരത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയതോടെ കേസിന്റെ ഗൗരവമേറിയെന്ന് എക്സൈസ്
റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് വ്യാജമദ്യവും കണ്ടെത്തിയതായി എക്‌സൈസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. വീട്ടില്‍നിന്ന് 12.75 ലിറ്റര്‍ വ്യാജമദ്യം ഉള്‍പ്പെടെ വന്‍തോതില്‍ മദ്യശേഖരം പിടിച്ചെടുത്ത കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.
പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും വീട്ടില്‍നിന്ന് വ്യാജമദ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് ഗൗരവമുള്ളതാണെന്നും എക്സൈസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം തുടരുന്നതിനിടെ ആന്റോ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം വീട്ടില്‍നിന്ന് പിടിച്ചെടുത്ത 67.5 ലിറ്ററോളം മദ്യശേഖരത്തിന്റെ ഉറവിടം കണ്ടെത്തുന്നതും അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഈ മാസം 30 വരെയാണ് ആന്റോയെ കോടതി റിമാന്‍ഡ് ചെയ്തത്.
ആന്റോയുടെ ഴവറ്റയിലെ കുടുംബവീട്ടില്‍ നിന്നാണ് വന്‍തോതില്‍ മദ്യശേഖരം പിടിച്ചെടുത്തത്. മദ്യം എവിടെനിന്നാണ് വീട്ടിലെത്തിയതെന്ന് കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ശ്രമം. കല്‍പ്പറ്റ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആന്റോയെ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ആന്റോ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha



























