Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...

ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടില്‍ കയറി ആക്രമിച്ച് അഞ്ചംഗ സംഘം സ്ത്രീകളെ അപമാനിച്ചു

17 SEPTEMBER 2026 10:14 PM IST
മലയാളി വാര്‍ത്ത

പാലാരിവട്ടത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടില്‍ അതിക്രമിച്ചു കയറി അഞ്ചംഗ സംഘം സ്വര്‍ണവും പണവുമടക്കം 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. നാലു മലയാളികളും ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെടെയുള്ള സംഘമാണ് വാടകവീട്ടില്‍ അതിക്രമിച്ചുകയറി താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും സ്ത്രീകളുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ച് അപമാനിച്ചും 6 ലക്ഷത്തിലേറെ രൂപയുടെ കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികളില്‍ ഉള്‍പ്പെട്ട ഒരു മലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പാലാരിവട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സംസ്‌കാര ജംക്ഷനു സമീപമുള്ള വാടകവീട്ടിലാണ് അതിക്രമം നടന്നത്. അസം, ബംഗാള്‍ സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഏഴു പേര്‍ താമസിച്ചിരുന്ന വീട്ടിലായിരുന്നു അതിക്രമം. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ ഇവരുടെ വീട് ആക്രമിക്കപ്പെടുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി. തുടര്‍ന്ന് വീടിന്റെ വാതിലുകള്‍ അകത്തുനിന്നും പൂട്ടി പുലര്‍ച്ചെ 1.15 വരെ താമസക്കാരെ മുറിക്കുള്ളില്‍ തടഞ്ഞുവച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വാളും കത്തിയും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പുറമെ തൊഴിലാളികളെ ഇവര്‍ ശാരീരികമായും ഉപദ്രവിച്ചു. അസം സ്വദേശിയുടെ ഫോണില്‍ നിന്ന് 12,000 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് അക്രമികള്‍ അയപ്പിച്ചു. ഇതിനു പുറമെ വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ വസ്ത്രങ്ങള്‍ അക്രമികള്‍ ബലമായി അഴിച്ചുമാറ്റി വിവസ്ത്രരാക്കിയ ശേഷം ഇതിലൊരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും മറ്റൊരു സ്ത്രീയൂടെ 4 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കമ്മലും കവരുകയായിരുന്നു.

3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈല്‍ ഫോണുകള്‍, 1.20 ലക്ഷം രൂപ, പഴ്‌സ്, എടിഎം കാര്‍ഡുകള്‍, ഐഡി കാര്‍ഡുകള്‍, 1,20,000 രൂപ വിലയുള്ള 1 പവന്‍ സ്വര്‍ണമാല, 60,000 രൂപ വിലയുള്ള 4 ഗ്രാം സ്വര്‍ണക്കമ്മല്‍, കൂടാതെ യുപിഐ വഴി കൈക്കലാക്കിയ 12,000 രൂപ ഉള്‍പ്പെടെ ആകെ 6.05 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് അക്രമികള്‍ തട്ടിയെടുത്തത്. രാവിലെ ഏഴു മണിയോടെ തൊഴിലാളികള്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്നത് നാലു മലയാളികളും ഒരു ഇതര സംസ്ഥാനക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ ഒരു മലയാളിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ ഒളിവിലാണ്. അക്രമി സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാളെ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് അറിയാമായിരുന്നു എന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടില്‍ കയറി ആക്രമിച്ച് അഞ്ചംഗ സംഘം സ്ത്രീകളെ അപമാനിച്ചു  (47 minutes ago)

വീട്ടിലെ മദ്യശേഖരത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയതോടെ കേസിന്റെ ഗൗരവമേറിയെന്ന് എക്സൈസ്  (51 minutes ago)

തംബുരുവിനെ കൊന്നത് ആൺസുഹൃത്ത്.. ഡിപ്രഷന് തംബുരു മരുന്ന് കഴിച്ചിരുന്നു എല്ലാം പറഞ്ഞ് കുടുംബം  (1 hour ago)

റിപ്പോർട്ടറെ തൊട്ടതും പിണറായിക്ക് നിലവിളി; വീണമോൾക്ക് ചാനലിൽ ഷെയറോ? നാട്ടുകാർ ചോദിക്കുന്നു  (1 hour ago)

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബാലാവകാശ കമ്മിഷന്‍  (1 hour ago)

തച്ചങ്കരിയും ആന്റോയും ഒരേ ദിവസം കുടുങ്ങി; ചെന്നിത്തലയുടെ വാരിക്കുഴി, തൊലിയുരിച്ചു വിട്ട് കോടതി  (1 hour ago)

വിവാഹ ചടങ്ങിന് ആഹാരം എത്തിച്ചില്ല; കോട്ടയത്തെ കേറ്ററിങ് നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍  (1 hour ago)

ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന വധശ്രമ കേസ് പ്രതി പിടിയില്‍  (1 hour ago)

കൊക്കെയ്ന്‍ കേസില്‍ മലയാളി ഡിജെയും വിദേശികളും പിടിയില്‍  (1 hour ago)

അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്ത നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (2 hours ago)

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു  (3 hours ago)

കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!  (4 hours ago)

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ അമിത വിലയില്‍ നിയമനടപടികള്‍ കടുപ്പിക്കാന്‍ ഭക്ഷ്യവകുപ്പ്  (4 hours ago)

ബി.അശോകിനും എന്‍.പ്രശാന്തിനും അധിക ചുമതല  (4 hours ago)

Malayali Vartha Recommends