പണം നല്‍കിയില്ല, ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ച് കാഴ്ച നശിപ്പിച്ചു

പണം ചോദിച്ചിട്ട് നല്‍കാത്ത വിരോധത്തില്‍ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ച് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി. കാസര്‍ഗോടാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പനക്കുണ്ട് മൊട്ടയിലെ സതീശ (27)നെയാണ് പോലീസ് തെരയുന്നത്. സംഭവത്തിനുശേഷം ഇയാള്‍ സുള്ള്യയിലേയ്ക്കു കടന്നിരിക്കാമെന്നാണ് പോലീസിന്റെ സംശയം.
ഏപ്രില്‍ 24ന് രാത്രിയില്‍ ആണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ മദ്യലഹരിയിലെത്തിയ സതീശന്‍ ഭാര്യ സുമിത്ര (26)യോട് പണം ആവശ്യപ്പെട്ടുവത്രേ. പണം നല്‍കാന്‍ കഴിയില്ലെന്നു പറഞ്ഞപ്പോള്‍ പ്രകോപിതനായ സതീശന്‍ വീട്ടിനു അകത്തു സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് പെയിന്റു ചെയ്യുന്ന ബ്രഷില്‍ ഒഴിച്ച ശേഷം സുമിത്രയുടെ മുഖത്തേയ്ക്ക് കുടയുകയായിരുന്നു.
മുഖവും കണ്ണും പുകഞ്ഞ് സുമിത്ര നിലവിളിക്കുന്നതു കേട്ട് മാതാവ് പുഷ്പ എത്തുന്നതിനിടയില്‍ സതീശന്‍ വീട്ടില്‍ നിന്നു ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ സുമിത്രയെ കാസര്‍ഗോട്ടെയും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചു. വിശദമായ പരിശോധനയില്‍ സുമിത്രയുടെ ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് സതീശനെതിരെ കേസെടുത്തിരുന്നു. ഒളിവില്‍പോയ ഇയാളെ കണ്ടെത്താന്‍ വ്യാപകമായി അന്വേഷണം തുടരുകയാണെന്നു പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















