ഒടുവില്‍ പോലീസ് കണ്ടെത്തിയോ....ജിഷയുടെ ഘാതകന്‍ എന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ബംഗളുരുവില്‍ പിടിയില്‍

ഒടുവില്‍ പോലീസിന് പ്രതിയെ കിട്ടിയോ...ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായോ. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി ദീപയുടെ അന്യസംസ്ഥാനക്കാരനായ സുഹൃത്തിനെ പൊലീസ് പിടികൂടി. ബംഗളൂരുവില്‍ നിന്ന് പിടിയിലായ ഇയാളെ ഉച്ചയോടെ പെരുമ്പാവൂരില്‍ എത്തിക്കും. ഇയാളെ കസ്റ്റഡിയില്‍ എടുത്തതോടെ കേസ് അന്വേഷണം ശരിയായ ദിശയിലെത്തുമെന്നാണ് സൂചന. ജിഷയുടെ മരണത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതാണ് സംശയത്തിന് കാരണം. ദീപ നല്‍കിയ മൊഴിയിലും ഇയാള്‍ക്കെതിരെ കുറ്റപ്പെടുത്തലുണ്ട്. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ അന്വേഷണം ഇയാളിലേക്ക് എത്തിക്കാനാകുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ദീപ, പിതാവിനൊപ്പം താമസിക്കാന്‍ എത്തുമ്പോള്‍ നിത്യസന്ദര്‍ശകനായിരുന്ന ഇയാള്‍ ജിഷയെയും പരിചയപ്പെട്ടിരുന്നു. ജിഷയും ദീപയും തമ്മില്‍ ശത്രുതയിലായിരുന്നുവെന്ന സമീപവാസികളുടെ നിര്‍ണായക മൊഴി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിത്.
ഇതിനിടെ ചെറുകുന്നത്തെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരോട് ജിഷയുടെ സഹോദരിയുടെ സുഹൃത്ത് മൃഗമാണെന്നു നാട്ടുകാര്‍ പറഞ്ഞു. നേരത്തേ, രാത്രികാലങ്ങളില്‍ പലപ്പോഴും ചെറുകുന്നത്തുവച്ച് ഇയാളെ കണ്ടിട്ടുണ്ട്. അന്വേഷണ സംഘം തയാറാക്കിയ രേഖാ ചിത്രവുമായി ഇയാള്‍ക്കു സാമ്യമുണ്ടെന്നാണ് ഇവര്‍ നല്‍കുന്ന വിവരം. ജിഷയുടെ പിതാവിന്റെ ചെറുകുന്നത്തെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍. കഞ്ചാവ് വില്‍പനക്കാരനായ ഇയാളെ സംഭവത്തിനു ശേഷം കാണാതായിരുന്നു. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ദീപയുടെ മൊബൈലില്‍ സേവ് ചെയ്തിരുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളെ പിടിക്കാന്‍ സഹായിച്ചത്. അന്യസംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരിലെ താമസയിടങ്ങളില്‍ പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് ഇയാള്‍ ബംഗളൂരിവിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍
നിലവില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് ഇയാള്‍ക്കെതിരെയുള്ളത്. എന്നാല്‍ ജിഷയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായയക വിവരങ്ങള്‍ ഇയാള്‍ക്ക് അറിയാമെന്ന നിഗമനത്തിലാണ് പൊലീസ്. ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇത്. ജിഷ രണ്ടു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് മനസ്സിലാക്കിയിരുന്നു. നോക്കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന ജിഷയുടെ വീട്ടില്‍ നിന്നു ലഭിച്ച ലെനോവയുടെ ചാര്‍ജറാണ് പൊലീസിനെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്. നോക്കിയയുടെ സാധാരണ മൊബൈല്‍ ഫോണാണ് ജിഷയുടെ വീട്ടില്‍ നിന്നു പൊലീസിനു ലഭിച്ചത്. ഇതില്‍ പന്ത്രണ്ടു നമ്പറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട ദിവസം ഒരു ഇന്‍കമിങ് കോള്‍ മാത്രമാണ് ഈ ഫോണിലേക്കു വന്നത്.
നേരത്തേ ഇയാള്‍ ജിഷയെ ശല്യപ്പെടുത്തിയിരുന്നതായും വിവരമുണ്ട്. വൈരാഗ്യത്തേ തുടര്‍ന്നു മനഃപൂര്‍വം ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്നും കൃത്യം ചെയ്തത് ഒരാള്‍ മാത്രമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ചു ഡിവൈ.എസ്പിമാരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞാണു അന്വേഷണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha