അമ്മ... സ്‌നേഹത്തിന്റെ മൂര്‍ത്തീ ഭാവം... ഇന്ന് ലോകമാതൃദിനം

ലോകം മുഴുവന്‍ ഈ സവിശേഷ ദിനത്തിന്റെ സന്തോഷം പങ്കിടുമ്പോള്‍ നമുക്ക് നമ്മുടെ അമ്മമാരെക്കുറിച്ചോര്‍ക്കാം. യാന്ത്രികമായി പലരും ജീവിക്കുന്ന ഇക്കാലത്ത് നമ്മെ നാമാക്കി മാറ്റുന്നതില്‍ അമ്മ വഹിച്ച പങ്കിനെക്കുറിച്ചോര്‍ക്കാം. എല്ലുകള്‍ നുറുങ്ങുന്ന വേദനയെന്നറിഞ്ഞിട്ടും തന്റെ കുഞ്ഞിനെ നൊന്തുപ്രസവിക്കുമ്പോഴും രാത്രിയുടെ യാമങ്ങളില്‍ കണ്ണിമ വെട്ടാതെ കുഞ്ഞ് മുഖത്ത് നോക്കിയിരിക്കുമ്പോഴും അവസാന ശ്വാസം വരെ ആ അമ്മ തിരിച്ചൊന്നും മക്കളില്‍ പ്രതീക്ഷിക്കുന്നില്ല അവരുടെ നന്മയും വിജയവും അല്ലാതെ. നാം ചിരിക്കാന്‍ പഠിച്ചതും നടക്കാന്‍ പഠിച്ചതും ആ മുഖത്തനിന്നും ആ കൈകളിലും നിന്നാണ്. നമ്മളെ കാണുന്നതിന് മുമ്പ് സ്‌നേഹിച്ച് തുടങ്ങിയതാണവര്‍ മരണം വരെ അതു തുടരുന്നു. എന്നിട്ടും അവര്‍ക്കെതിരെ മക്കള്‍ ഇന്ന് കൈകള്‍ എടുത്ത് ആക്രോശത്തോടെ പാഞ്ഞടുക്കുന്നു. അതല്ലേ ആസ്‌നേഹത്തിനുള്ള കൂലി.
ഇത്രയെല്ലാം ചെയ്തിട്ടും അവരെ മക്കള്‍ക്കെങ്ങനെ നടതള്ളാന്‍ തോന്നുന്നു. എല്ലാം ഊറ്റിയെടുത്തതുകൊണ്ടാകാം അല്ലേ. ഇനിയെന്തിന് കൊള്ളാം.. ഭാര്യക്കപ്പുറമാണ് അമ്മയുടെ സ്‌നേഹം.
എന്തേ നമ്മുടെ അമ്മമാരുടെ മുഖത്ത് പുഞ്ചിരി ഇല്ല. മക്കളെ പ്രതി എന്നും നീറി നീറി ജീവിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ എന്നാരാണ് അവരെ വിധിച്ചത്. ഫേസ് ബുക്കില്‍ ആശംസയും അമ്മക്കൊപ്പം ഫോട്ടോയും ഇട്ട എത്ര പേര്‍ ഈ സമയത്തിനുള്ളില്‍ അമ്മയെ വിളിച്ച് ഈ സുദിനത്തിന്റെ ആശംസ നേര്‍ന്നു. പരിഗണിച്ചില്ലെങ്കിലും അവഗണിക്കാതിരിക്കാം ഓരോ മാതൃത്വത്തെയും കാരണം അത്രമേല്‍ പുണ്യമാണ് ആ വാ്ക്ക് കാരണം അമ്മയുടെ സ്‌നേഹത്തിന് പകരം വെക്കാന്‍ മറ്റൊപരു സ്‌നേഹമില്ല ഈ ലോകത്ത്. നമ്മളെ പ്രതി സ്വന്തം അമ്മയുടെ കണ്ണു നിറയില്ലെന്നു നമുക്ക് പ്രതിജ്ഞ എടുക്കാം. പെരുമ്പാവൂരില്‍ മകളുടെ അരുംകൊലയില്‍ കണ്ണില്‍ നിന്ന് ചോര പൊടിഞ്ഞ ആ അമ്മയുടെ മുമ്പില്‍ കേരളമേ മാപ്പിരക്കാം ഈ സുദിനത്തില്‍.
കുഞ്ഞിനോടുള്ള സ്‌നേഹത്താല്‍ അമ്മയുടെ രക്തത്തിന്റെ നിറം മാറുന്നതത്രേ മുലപ്പാല്‍... ഒരു ഇറ്റാലിയന്‍ പഴമൊഴി
സ്‌നേഹം എന്തെന്ന് പഠിപ്പിച്ച പകരം വെക്കാനില്ലാത്ത മാതൃത്വം എന്ന മഹനീയ വാക്കിന് നന്ദി... അമ്മമാര്‍ നമ്മുടെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു തിരിച്ചൊന്നും പ്രതീക്ഷിക്കാതെ
പ്രിയ വായനക്കാര്‍ക്കെല്ലാം മലയാളി വാര്‍ത്തയുടെ മാതൃദിനാശംസകള്‍....... ടീം മലയാളി വാര്‍ത്ത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha