പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍... വിഎസിന്റെ ഇടപെടല്‍ രാഷ്ട്രീയ മുതലെടുപ്പിന് മാത്രം

നരാധമന്‍മാരെ കയ്യാമം വെക്കും എന്നാക്രോശിച്ച വിഎസ് മുഖ്യമന്ത്രിയായപ്പോള്‍ എല്ലാം മറന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദതെിരെ കിളിരൂര്‍ കേസിലെ ശാരി എസ്. നായരുടെ പിതാവ് സുരേന്ദ്രന്‍. കിളിരൂര്‍ കേസിലെ വി.എസിന്റെ ഇടപെടല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമായിരുന്നെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ജിഷയുടെ അമ്മയുടെ മുന്നില്‍ നില്‍ക്കാന്‍ വി.എസിന് അര്‍ഹതയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ദളിത് പെണ്‍കുട്ടി ജിഷയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധ കൂട്ടായ്മയിലാണ് സുരേന്ദ്രന്‍ പ്രതിപക്ഷ നേതാവിനെതിരെ രംഗത്ത് വന്നത്.
പാവപ്പെട്ടവന് നീതി എന്നത് സ്വപ്നം കാണാന്‍ കഴിയാത്ത ഒന്നായി മാറിയെന്ന് കിളിരൂര്‍ കേസിലെ പെണ്‍കുട്ടി സുരേന്ദ്രന്‍ പറഞ്ഞു. ാധാരണക്കാര്‍ക്ക് നീതി ലഭ്യമാകാത്ത രാജ്യത്തിന്റെ നിയമ വ്യവസ്ഥ തന്നെ തെററാണ്. അതിനുള്ള ഉദാഹരണമാണ് ഞാനും എന്റെ കുടുംബവും. 12 വര്‍ഷമായിട്ടും തന്റെ മകള്‍ക്ക് നീതി കിട്ടിയിട്ടില്ല.
തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ 24 മണിക്കൂറിനകം കേസിലെ പ്രതിയെ പിടിക്കുമെന്ന് പറഞ്ഞ സഖാവ് 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തത് തന്നെയും കുടുംബത്തെയും ആണ്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനങ്ങള്‍ ജിഷമാര്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കും. സൗമ്യ വധക്കേസില്‍ അങ്ങനെ അറസ്റ്റ് ചെയ്ത പ്രതിയായ ഗോവിന്ദച്ചാമിയെ എന്തെങ്കിലും ചെയ്യാന്‍ നമ്മുടെ നിയമ വ്യവസ്ഥയ്ക്ക് കഴിഞ്ഞോ സുരേന്ദ്രന്‍ ചോദിക്കുന്നു.
പ്രതിയെ പിടികൂടുംവരെ പ്രതിഷേധം തുടരണമെന്നും തന്റെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്ത്രീ സുരക്ഷാ സമിതി പെരുമ്പാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ശാരിയുടെ അച്ഛന്‍ വേദനകള്‍ പങ്കുവച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha