ആലുവയില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

കാമവെറിയുടെ സ്വന്തം കേരളം അതും കുരുന്നുകളോട്. ഏഴുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി ആലുവയില്‍ അറസ്റ്റില്‍. വെളിയത്ത്‌നാട് സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡനക്കേസിലെ പൊലീസ് അന്വേഷണത്തെ കുറിച്ച് അറിയാതെ വെളിയത്് നാട്ടിലെ വീട്ടിലിരിക്കുമ്പോഴാണ് മുഹമ്മദ് ആഷിക്കിനെ പൊലീസെത്തി അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗം ചെയ്ത സംഭവം പുറത്തറിയുമെന്ന പ്രതീക്ഷയും ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല. വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തിട്ടുണ്ട്
പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന വിദ്യാര്‍ഥിനിയെ ഇയാള്‍ തന്ത്രപൂര്‍വം സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് വീട്ടുകാരിടപെട്ട് കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് അയല്‍വാസി മാനഭംഗപ്പെടുത്തിയ വിവരം പുറത്തുവരുന്നത്.സ്‌പെഷല്‍ ജുവനൈല്‍ പൊലീസ് കുട്ടിയുടെ മൊഴിരേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും െചയ്തു. ഇതേ തുടര്‍ന്നാണ് ആലുവ ഈസ്റ്റ് പൊലീസ് മുഹമ്മദ് ആഷിക്കിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha