വീട് പണിക്ക് വന്ന രണ്ട് പേരെ സംശയമുണ്ടെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ

ഇതര സംസ്ഥാനക്കാരനായ സുഹൃത്ത് തനിക്കില്ലെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ. തനിക്ക് ഹിന്ദി അറിയില്ലെന്നും ദീപ പറഞ്ഞു. വീട് പണിക്ക് വന്ന രണ്ട് മലയാളികള്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നതായി അറിയാം. ഇവരെ സംശയമുണ്ടെന്നും ദീപ പറഞ്ഞു. അവര്‍ മോശമായി പെരുമാറിയതായി ജിഷ പറഞ്ഞിട്ടുണ്ടെന്നും ദീപ പറഞ്ഞു.
തനിക്കും അമ്മയ്ക്കും മകള്‍ക്കും സമൂഹത്തില്‍ ജീവിക്കേണ്ടതാണ്. മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കി അപമാനിക്കരുത്. ജീവിക്കാന്‍ അനുവദിക്കണമെന്നും ദീപ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒന്നര വര്‍ഷമായി അമ്മയുമായും ജിഷയുമായും അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ല. എല്ലാവരുമായും സൗഹൃദത്തോടെയാണ് താന്‍ പെരുമാറിയിരുന്നത്. പരിധിവിട്ട ഒരു ബന്ധവും ആരോടും ഇല്ലായിരുന്നു. ജിഷ ആരോടും അധികം സൗഹൃദം പുലര്‍ത്തിയിരുന്നില്ലെന്നും ദീപ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha