ബിജിമോള്‍ക്കെതിരെയുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശം പരിശോധിക്കാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശം

ഇ.എസ് ബിജിമോള്‍ എം.എല്‍.എക്കെതിരെയുള്ള വെള്ളപ്പാള്ളിയുടെ വിവാദ പരാമര്‍ശം പരിശോധിക്കാന്‍ കോട്ടയം ജില്ലാകളക്ടറുടെ നിര്‍ദേശം. വ്യക്തിഹത്യയോ തിരഞ്ഞടുപ്പ് ചട്ടലംഘനമോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.ഇതിനായി ഇലക്ഷന്‍ കമ്മീഷന്റെ വീഡിയോ പരിശോധിക്കും. മുണ്ടക്കയത്ത് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ഇ എസ് ബിജിമോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീ പീഡനവിരുദ്ധ നിയമം ഇല്ലായിരുന്നെങ്കില്‍ തല്ലിക്കൊന്ന് ബിജിമോളെ കൊക്കയില്‍ തള്ളുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞത്.
ഈ തടിയും വച്ചുകൊണ്ട് നിയമസഭയില്‍ ആരെങ്കിലും തട്ടിയാല്‍ പീഡനക്കേസ് വരുമെന്നതുകൊണ്ടാണ്. അല്ലെങ്കില്‍ ആരെങ്കിലും പണ്ടേ തല്ലിക്കൊന്ന് കൊക്കയില്‍ എറിഞ്ഞേനെ. ഈഴവ സമുദായത്തെ എതിര്‍ക്കുന്ന ബിജി മോള്‍ ഒന്നാന്തരം തറയാണെന്നും വെള്ളാപ്പള്ളി അധിക്ഷേപിച്ചു. തനിക്കെതിരെ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ബിജി മോള്‍ വീടുവീടാന്തരം കയറി പ്രചരിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കുമാരനാശാന്‍ ഇരുന്ന കസേരയില്‍ കയറിയിരുന്ന് അതിന് യോജിക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്ന ബിജി മോളുടെ വിമര്‍ശനത്തിനുള്ള മറുപടിയാണ് വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha