സുരേഷ് ഗോപിക്ക് പിന്നാലെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നടന്‍ ജയറാമും

സുരേഷ് ഗോപിക്ക് പിന്നാലെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നടന്‍ ജയറാമും സജീവമാകുന്നു. കളമശേരി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. ഗോപകുമാറിന്റെ പ്രചരണത്തിനെത്തിയാണ് ജയറാം തന്റെ രാഷ്ട്രീയ നിലപാട് പറയാതെ പറഞ്ഞത്. തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും മുഴുവന്‍ സമയവും ജനസേവനത്തിനായി മാറ്റവയ്ക്കാന്‍ കഴിയുന്ന സമയത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന കാര്യം ആലോചിക്കാമെന്നും ജയറാം പറഞ്ഞു.
സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചരണ വാഹനത്തില്‍ കുന്നുകരയില്‍ എത്തിയ പ്രവര്‍ത്തകര്‍ക്ക് ഗംഭീര സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. നടി കവിയൂര്‍ പൊന്നമ്മ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് സമ്മേളനം ജയറാം ഉദ്ഘാടനം ചെയ്തു. വ്യക്തമായ കാഴ്ചപ്പാടും ഇച്ഛാശക്തിയും ഭാരതീയ സംസ്‌കാരവും ഉള്‍ക്കൊള്ളാനുള്ള മനസുമുള്ളവരെ തിരഞ്ഞടുപ്പില്‍ മത്സരിപ്പിക്കാവൂ എന്നും അത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കുണ്ടെന്നും ജയറാം പറഞ്ഞു.
കളമശ്ശേരിയില്‍ ഗോപകുമാറിന്റെ വിജയവാര്‍ത്ത കേള്‍ക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ജയറാം വ്യക്തമാക്കി.തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ ബിജെപിക്കായി വോട്ട് ചോദിച്ച് ജയറാമിന്റെ പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ സജീവമായിരുന്നു. എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ക്ക് പിന്നില്‍ താനല്ലെന്നായിരുന്നു ജയറാമിന്റെ പ്രതികരണം. ഇതിനിടെയാണ് ബിജെപി വേദിയില്‍ ജയറാം എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha