വനിതാ ഡോക്ടര്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍

ചെന്നൈയില്‍ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷന് അടുത്തുള്ള വീട്ടില്‍ നിന്നും മലയാളിയായ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തലക്കടിയേറ്റാണ് മരിച്ചതെന്ന് സംശയമുണ്ട്. കൊല്ലം സ്വദേശിനിയായിരുന്ന രോഹിണി പ്രേംകുമാരി(62)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറെ നാളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രോഹിണി ചെന്നൈയിലെ ഒരു പ്രമുഖ ആശുപത്രിയിലെ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ആയിരുന്നു. 90 വയസുള്ള അമ്മയോടൊപ്പമായിരുന്നു ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ താമസിച്ചിരുന്നത്. രാവിലെ മുതല്‍ ഭക്ഷണം കിട്ടാത്തതിനെ തുടര്‍ന്ന് അമ്മ വീട്ടിലെ സഹായിയെ വിളിച്ചു വരുത്തി. ഇയാളാണ് വീട്ടില്‍ നിന്നും ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ വീട്ടില്‍ മോഷണ ശ്രമം നടന്നതിന്റെ ലക്ഷണമില്ലെന്നും അതിനാല്‍ ഡോക്ടര്‍ക്ക് പരിചയമുള്ള ആളായിരിക്കണം കൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha