എല്ലാം എന്റെ ഭര്‍ത്താവിന് വേണ്ടി...എംഎല്‍എയായ ഭര്‍ത്താവിന് വേണ്ടി കരുക്കള്‍ നീക്കി മാതൃഭൂമി ചാനല്‍ ലേഖിക ലേബി സജീന്ദ്രന്‍ കരുനീക്കം വാട്ട്‌സ് ആപ്പില്‍.. സംഭാഷണം കേള്ക്കാം...

ഭര്‍ത്താവിനെ ഇലക്ഷനില്‍ ജയിപ്പിക്കാന്‍ ഭാര്യ ചില നീക്കുപോക്കുകള്‍ നടത്താറുണ്ട്. എന്നാല്‍ അത് ചാനല്‍ മേഖലയിലെ തൊഴുത്തില്‍ കുത്തിലേക്ക് വളരുമ്പോഴോ. ചാനല്‍ നോക്കിയിരിക്കുന്നവര്‍ ഇതുവല്ലതും അറിയുന്നുണ്ടോ. കണ്ണാടി വച്ചൊരാള്‍... ഇടത്തോട് തലമുടി ചീകും.... ഷര്‍ട്ട് പുറത്തേക്ക് ഇടും.... രാജമാണിക്യത്തിന്റെ ഛായ... ഞാനും അവനും പണ്ടേ പിണക്കമാ..... അവന്റെ പണിയാണോ ഇതെന്ന് എങ്ങനെ അറിയാം.... അത് പരിശോധിക്കണംകുന്നത്താട് എംഎല്‍എ സജീന്ദ്രന്റെ ഭാര്യയുടെ ഫോണ്‍ സംഭാഷണമെന്ന രീതിയില്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന സംഭാഷണമാണ് ഇത്. സജീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഏകോപിപ്പിക്കുന്ന വ്യക്തിയോടാണ് ലേബിയുടെ സംഭാഷണമെന്നാണ് സൂചന. മാദ്ധ്യമ ലോകത്തേയും രാഷ്ട്രീയക്കാര്‍ക്കിടയിലേയും കള്ളത്തരവും പൊള്ളത്തരവും തുറന്നു കാട്ടുന്നതാണ് ലേബിയുടെ സംഭാഷണം. അതുകൊണ്ട് തന്നെ ലേബിയിടേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഫോണ്‍ സംഭാഷണം സാമൂഹ്യമാദ്ധ്യങ്ങളില്‍ വൈറലാവുകയാണ്. ഇതിനെ പ്രചരണായുധമാക്കാന്‍ ഇടതുപക്ഷവും രംഗത്ത് വന്നതോടെ കുന്നത്തൂരിലെ തെരഞ്ഞെടുപ്പില്‍ ഈ ഓഡിയോ സജീവ ചര്‍ച്ചയാവുകയാണ്.
മാതൃഭൂമി കൊച്ചി ബ്യൂറോയിലെ ലേഖിക ലേബി സജീന്ദ്രന്റെ ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. കുന്നത്തുനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ വിപി സജീന്ദ്രന്റെ ഭാര്യയാണ് മാതൃഭൂമി ലേഖിക ലേബി സജീന്ദ്രന്‍. കൊച്ചിയിലെ തന്റെ സഹപ്രവര്‍ത്തകനെ നിരീക്ഷിക്കാനും പ്രാദേശിക ലേഖകര്‍ക്ക് പണം കൊടുക്കാനും ഈ ലേഖിക നിര്‍ദ്ദേശിക്കുന്നതായി കേള്‍ക്കാം. ഒമ്പത് മിനിറ്റോളം വരുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭര്‍ത്താവിനെ കാലുവാരുമെന്ന് സംശയമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഏര്‍പ്പാടാക്കിയ ആളുമായുള്ള സംഭാഷണമാണ് പുറത്തായത്. ആരോടാണ് സംഭാഷണമെന്ന് വ്യക്തമല്ല. പല കോളുകള്‍ ഒരുമിച്ച് എഡിറ്റ് ചെയ്ത ക്ലിപ്പാണ് തിരുവനന്തപുരത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. മാദ്ധ്യമ പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായതോടെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയായിരുന്നു.
ഭര്‍ത്താവിനെതിരായ നീക്കങ്ങളില്‍ സഹപ്രവര്‍ത്തകനാ ഒരു ലേഖകനെ നീരീക്ഷിക്കണമെന്നും താനുമായി ഉടക്കുള്ളതിനാല്‍ പാരവയ്ക്കുന്നത് ഈ ലേഖകനായിരിക്കുമെന്നും സംശയം പ്രകടിപ്പിക്കുന്നു. പ്രാദേശിക ലേഖകരെ കൂടെ കൂട്ടാന്‍ 20000 രൂപ കൊടുക്കാനും ലേബി നിര്‍ദ്ദേശിക്കുന്നു. പണം കൊടുക്കുന്നതുകൊണ്ട് ഉപകാരമുണ്ടാകുമെന്നും സൂചിപ്പിക്കുന്നു. അവിടത്തെ മനോരമ ലേഖകനും വീക്ഷണം ലേഖകനും അനുകൂലമാണ് മറ്റുള്ളവരുടെ കാര്യം റെഡിയാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ യ്ക്ക് ഗള്‍ഫിലും യുകെയിലും വന്‍ നിക്ഷേപങ്ങള്‍ ഉണ്ടെന്നു പറയുന്ന ലേഖിക, പക്ഷെ അവരൊക്കെ 'സൂക്ഷിച്ചു കളിക്കുന്നവര്‍' ആണെന്ന സര്‍ട്ടിഫിക്കറ്റും കൊടുക്കുന്നു. ബെന്നി ബഹനാനും അജയ് തറയിലിനും സോളാര്‍ കേസിലെ സരിതയുമായി ബന്ധമുണ്ടെന്ന കാര്യം തനിക്ക് നേരത്തേ അറിയാമായിരുന്നുവെന്നും ലേബി പറയുന്നു. ജോസ് തെറ്റയിലിനെതിരായ വാര്‍ത്ത അന്ന് അങ്ങിനെ കൊടുത്തത് മാനേജ്‌മെന്റ് താല്‍പ്പര്യമാണെന്നും ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. വീരീന്ദ്ര കുമാറിന്റെ എതിര്‍ പക്ഷത്താണ് തെറ്റയില്‍. അതുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്നാണ് വിശദീകരിക്കുന്നത്.
ഞാന്‍ ലേബി സജീന്ദ്രന്‍ എന്ന ആമുഖവുമായാണ് ഫോണ്‍ സംഭാഷണത്തിന്റെ തുടക്കം. ഭര്‍ത്താവു കൂടിയായ കുന്നത്തൂര്‍ എംഎല്‍എ സജീന്ദ്രന്റെ വിജയമുറപ്പാക്കാനുള്ള ഇടപെടലുകളാണ് ലേബി നടത്തുന്നത്. സജീന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ സ്വത്ത് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ഒതുക്കി തീര്‍ക്കാനാണ് ലേബി ശ്രമിക്കുന്നതെന്നാണ് സൂചന. ഏതോ ഒരു ഡിക്ടറ്റീവ് ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ കുന്നത്തൂരില്‍ സജീന്ദ്രനെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തിയതായും അതിന് എടുക്കേണ്ട മുന്‍കരുതലുകള്‍ എന്ന നിലയില്‍ ലേബി നടത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായിരുന്ന കെജി ബാലകൃഷ്ണന്റെ മരുമകനായ പിവി ശ്രീനിജനും സജീന്ദ്രനുമായുള്ള രാഷ്ട്രീയ ശത്രുത പരസ്യമായ രഹസ്യമാണ്. സജീന്ദ്രനുമായി കൂട്ടുകൂടി ശ്രീനിജനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താനാണ് ലേബി ശ്രമിക്കുന്നത്.
അതിന് ആരേയോ ലേബി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന സൂചനയാണ് ഓഡിയോ വ്യക്തമാക്കുന്നത്. ആരുടേയോ െ്രെഡവറെ ചാരനാക്കിയുള്ള രഹസ്യ ഓപ്പറേഷന്‍. സജീന്ദ്രനെതിരെ നീക്കവുമായി പോകുന്ന വ്യക്തിയുമായി ബന്ധപ്പെടുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഒന്നിനും കൊള്ളാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അതുകൊണ്ടാണ് ഇത്തരം വ്യക്തിപരമായ നീക്കം നടത്തുന്നതെന്നും വ്യക്തമാക്കുന്നുണ്ട്്. ബെന്നി ബെഹന്നാനും അജയ് തറയിലുമെല്ലാം സജീന്ദ്രനെതിരെ രംഗത്തുണ്ടെന്നും സൂചിപ്പിക്കുന്നു. ടിഎച്ച് മുസ്തഫയുടെ ബന്ധുക്കളെ കുറിച്ചു പരാമര്‍ശിക്കുന്നു. സജീന്ദ്രനെതിരെ പ്രവര്‍ത്തിക്കുന്നവരെ കാശു കൊടുത്ത് ഒതുക്കുന്നതും സംസാര വിഷയമാകുന്നുണ്ട്
കാശു കൊടുത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ത്ത വരുത്തുവെന്ന ആരോപണം ശക്തമാണ്. ഇത് ശരിവയ്ക്കുന്നത് കൂടിയാണ് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തക കൂടിയായ ലേബി സജീന്ദ്രന് നടത്തുന്നവെന്ന് പറയുന്ന സംഭാഷണം. മാതൃഭൂമിയുടെ പ്രാദേശിക ലേഖകനെ തന്നെ വാര്‍ത്ത നല്‍കാതിരിക്കാന്‍ പണം നല്‍കി സ്വാധീനിക്കുന്നുവെന്നാണ് പറയുന്നത്. ഇതിനൊപ്പം രാഷ്ട്രീയത്തിലെ അവിശുദ്ധ കൂട്ടുകെട്ടുകളും വെളിപ്പെടുന്നു. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും തമ്മിലടി സജീവമാണെന്ന് ലേബി തുറന്നു സമ്മതിക്കുന്നുവെന്നതാണ് മറ്റൊരു വസ്തുത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha