പാക് വാര്‍ത്താ അവതാരക വെടിയേറ്റ് മരിച്ചു

പാക് വാര്‍ത്താ അവതാരകയായ റാബിയ അഹ്സാനെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റാവല്‍പിണ്ടിയിലെ വീട്ടിലാണ് 41 കാരിയായ റാബിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ റാബിയയുടെ ഭര്‍ത്താവ് അഹ്സാന് താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്ന് തോക്കും കണ്ടെത്തി. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് റാബിയ കിടപ്പുമുറിയില്‍ വെടിയേറ്റ് മരിച്ചത്. ഈ സമയത്ത് അഹ്സാന്റെ അമ്മയും സഹോദരിയും വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു. വെടിശബ്ദം കേട്ട് മുറിയിലേയ്ക്ക് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന റാബിയയെയാണ് കണ്ടതെന്നും സമീപത്ത് അഹ്സാന് തോക്കുമായി നില്‍ക്കുകയായിരുന്നുവെന്നാണ് റാബിയയുടെ സഹോദരി അല്‍വിന പൊലീസിന് മൊഴി നല്കി.
ചോദ്യം ചെയ്യലില്‍ പിസ്റ്റള്‍ ഉപയോഗിക്കാനുള്ള ലൈസന്‍സോ പെര്‍മിറ്റോ ഹാജരാക്കാന്‍ താഹിറിന് സാധിച്ചില്ല. റാബിയ '92 ന്യൂസ്' എന്ന ചാനലിലാണ് ജോലി ചെയ്തിരുന്നത്. അഹ്സാന് ഓവര്‍സീസ് പാകിസ്ഥാനീസ് ഫൗണ്ടേഷനില്‍ ഡെപ്യൂട്ടി ഡയറക്ടറാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
https://www.facebook.com/Malayalivartha


























