നിങ്ങൾക്കും ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും അടുത്ത വർഷം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്...! വീണ്ടും മുഖ്യമന്ത്രിയെ പരിഹസിച്ച് സ്വപ്ന സുരേഷ് രംഗത്ത്...
വനിതാ ദിനത്തിൽ മുഖ്യ മന്ത്രി പിണറായി വിജയനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും സ്വപ്ന സുരേഷ് രംഗത്ത്. രണ്ട് ഫേസ്‌ബുക്ക് പോസ്റ്റുകളിലാണ് ആശംസകൾ നേർന്നു കൊണ്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന എത്തിയത്. രണ്ടാമത്തെ പോസ്റ്റിൽ ''നിങ്ങൾക്കും ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും അടുത്ത വർഷം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്...! വനിതാ ദിനാശംസകൾ വിജയ റാണി.'' എന്നാണ് സ്വപ്ന കുറിച്ചത്. ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റിൽ ഇനിയും വിജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ പരാജയപ്പെടുത്തി എന്ന സന്തോഷത്തിൽ വനിതാ ദിനം ആഘോഷിക്കുക എന്നു പറഞ്ഞു കൊണ്ടാണ് സ്വപ്‌ന കുറിപ്പ് പങ്കുവച്ചത്.
കോൺസുലേറ്റ് ജനറലിൽ നിന്നും ബിരിയാണി ചെമ്പ് കിട്ടിയ പഴയ കാര്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്: 'ബിരിയാണി ചെമ്പ് വിത്ത് ഗോൾഡ് നെക്‌സ്റ്റ് ഇയർ ഫോർ യു ആൻഡ് ക്ലിഫ്ഹൗസ് ഫിസിക്കൽ വുമൺ; ഹാപ്പി വുമൻസ് ഡേ വിജയ റാണി..! ഈ കുറിപ്പിന് പിന്നാലെ വി ടി ബൽറാം അടക്കമുള്ളവർ പരിഹാസവുമായി രംഗത്തുവന്നു. കേരളാ മുഖ്യമന്ത്രിയെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയാണോ എന്നു ചോദിച്ചാണ് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രിക്ക് കീഴിലെ സ്ഥാപനത്തിൽ മുൻപ് ലക്ഷങ്ങൾ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ആളാണെന്നതൊക്കെ ശരി, മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നവരുടെ കൂട്ടത്തിലെ പ്രധാനിയാണെന്നതും ശരി, എന്നാലും ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഇങ്ങനെയൊക്കെ അവഹേളിക്കുന്നതും പരസ്യമായി വെല്ലുവിളിക്കുന്നതുമൊന്നും മലയാളികൾ എന്ന നിലയിൽ നമുക്ക് അംഗീകരിക്കാൻ കഴിയില്ല. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
എന്നായിരുന്നു വി ടി ബൽറാം കുറിച്ചത്. ഇനിയും വിജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ പരാജയപ്പെടുത്തി എന്ന സന്തോഷത്തിൽ വനിതാ ദിനം ആഘോഷിക്കുക എന്നു പറഞ്ഞു കൊണ്ടാണ് സ്വപ്ന സുരേഷ് ആദ്യ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്.
കുറിപ്പ് ഇങ്ങനെ.. മറ്റൊരാളുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ ഒരാളുടെ സ്വഭാവത്തെ ഒരിക്കലും വിലയിരുത്തരുത്,പകരം, മോശം വിധി പ്രസ്താവിക്കുന്ന വ്യക്തിയുടെ വാക്കുകളുടെ പിന്നിലെ ഉദ്ദേശ്യങ്ങൾ മനസിലാക്കുക.സത്യസന്ധയായ ഒരു സ്ത്രീക്ക് ദിവസം മുഴുവൻ മധുര നാരങ്ങ വിൽക്കാനും മരിക്കുന്നതുവരെ ഒരു നല്ല വ്യക്തിയായി തുടരാനും കഴിയും, എന്നാൽ അങ്ങനെയല്ലെന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന വിദ്വേഷികൾ എപ്പോഴും ഉണ്ടാകും.
ഒരുപക്ഷേ ഈ സ്ത്രീ അവർക്ക് എന്തെങ്കിലും സൗജന്യമായി അല്ലെങ്കിൽ ഒരു കിഴിവ് നൽകിയില്ല, ഒരുപക്ഷേ, അവർ തെറ്റു ചെയ്തപ്പോൾ അവരോടൊപ്പം നിൽക്കാൻ അവൾ വിസമ്മതിച്ചുകാണും , അല്ലെങ്കിൽ ശരിയാണെന്ന് അവൾക്ക് തോന്നിയ ഒന്നിനുവേണ്ടി നിലകൊള്ളുകയെങ്കിലും ചെയ്തുകാണും.ചിലപ്പോൾ ചില കടുപ്പക്കാരായ സ്ത്രീകൾക്ക് അവളോട് അസൂയതോന്നുതാകാം , അല്ലെങ്കിൽ വളരെ അഭിജാതരായ ചില പുരുഷന്മാരുടെ സംഭാവനകൾ അവൾ നിരസിച്ചതാകാം കാരണം.
എപ്പോഴും നിങ്ങളുടെ ഹൃദയത്തെ വിശ്വസിക്കുക. ദശലക്ഷകണക്കിന് മനുഷ്യരുടെ മുന്നിൽ ദശലക്ഷം വിളക്കുകളുടെ വെളിച്ചത്തിൽ സ്രഷ്ടാവ് നിൽക്കുകയാണെങ്കിൽ, കുറച്ച് ആളുകൾക്ക് മാത്രമേ അവനെ ശരിക്കും കാണാൻ കഴിയൂ, കാരണം അവരുടെ ഹൃദയങ്ങളിൽ സത്യം കുടികൊള്ളുന്നുണ്ട്. സത്യം ഉള്ളവർക്ക് മാത്രമേ സത്യ കാണാൻ കഴിയൂ. ഹൃദയത്തിൽ സത്യമില്ലാത്തവൻ എപ്പോഴും അവളോട് അന്ധനായിരിക്കും സുസി കാസെം എഴുതിയതാണിത്.
വനിതാ ദിനാശംസകൾ. അവരുടെ സ്വാർത്ഥ വ്യാപാര സാമ്രാജ്യത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയും കേരളത്തെ പരിതാപകരമായ രീതിയിൽ വിൽപ്പന നടത്തുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ പോരാടുന്ന ഒരു സ്ത്രീയാണ് ഞാൻ, പക്ഷേ നിർഭാഗ്യവശാൽ ഒരു സ്ത്രീയും എന്നെ പരസ്യമായി പിന്തുണയ്ക്കുന്നില്ല.
കോടിക്കണക്കിന് വിധവകൾക്കും അച്ഛനില്ലാത്ത കുട്ടികൾക്കും ജന്മം നൽകാൻ കഴിയുമെന്ന് ഭരണപ്പാർട്ടി തെളിയിച്ചതുകൊണ്ടാണത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് വനിതാ ദിനം ആശംസിക്കുന്നു, ഇതുവരെ വിജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ പരാജയപ്പെടുത്തി എന്ന സന്തോഷത്തിൽ വനിതാ ദിനത്തിൽ നിങ്ങളുടെ വായ മധുരതരമാകട്ടെ. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഒരിക്കൽ ഞാൻ ആഘോഷിക്കും.ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കും ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ. സ്വപ്ന സുരേഷ്.
https://www.facebook.com/Malayalivartha