Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ

09 NOVEMBER 2026 10:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ

പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... ‌ 25കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മരണത്തിൽ കാമുകിയും അമ്മയും അറസ്റ്റിൽ; കൊൽക്കത്തയെ നടുക്കിയ സംഭവത്തിന് പിന്നിലെ കാരണം തേടി പൊലീസ്

പിറന്നാൾ ദിന സമ്മാനം... 2034 ആകുമ്പോഴേക്കും തെലങ്കാനയിലെ ഒരു കോടി സ്ത്രീകൾ കോടീശ്വരികളാകും! സ്വയംസഹായ സംഘങ്ങളിലൂടെ വൻ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ഇതിനകം 70 ലക്ഷം വനിതകൾ സംഘങ്ങളിൽ, പുതിയ പ്രഖ്യാപനത്തിന് പിന്നിലെ പദ്ധതികൾ

മധ്യപ്രദേശിലെ സിയോണി ജില്ലയിൽ മൂന്നുനില വീടിന് തീപിടിച്ച് ആറു മരണം...

ജാ​ഗ്രതൈ! സ്വിച്ചിട്ടാൽ 10 മിനിറ്റിൽ ജയിൽവളപ്പാകെ നിരീക്ഷിക്കും... ജയിൽച്ചാട്ടക്കാരെ പൊക്കാൻ എ.ഐ ഡ്രോൺ ക്യാമറ പട്രോളിംഗ് സംവിധാനം വിയ്യൂരിൽ റെഡി, പ്രാരംഭഘട്ട പരിശീലനം ആരംഭിച്ചു

മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ. സുപ്രീംകോടതി ഉത്തരവ് കണ്ടില്ലേ എന്ന് ഡികെ ചോദിച്ചു. ഉദ്യോഗസ്ഥർ ജോസഫ് വിജയ്‍യെ കാര്യങ്ങൾ ധരിപ്പിക്കും എന്നാണ് പ്രതീക്ഷ. മോദിക്ക് വിജയ് കത്തെഴുതിയ വിഷയത്തിലാണ് പരാമർശം. ഡാം നിർമാണം കർണാടകത്തിന്‍റെ അധികാര പരിധിയിൽപ്പെട്ട കാര്യമാണ്. തമിഴ്നാടിന് നൽകുന്ന വെള്ളത്തിൽ കുറവ് വരുത്തില്ല. വേണമെങ്കിൽ പദ്ധതി പ്രദേശം സന്ദർശിക്കാമെന്നും ഡികെ പറഞ്ഞു.

മേക്കെദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ നടത്തിയതായി പറയപ്പെടുന്ന സൈറ്റ് സന്ദർശനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചിരുന്നു. കാവേരി നദീജല പങ്കിടലിൽ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ പദ്ധതിക്ക് യാതൊരുവിധ സ്റ്റാറ്റ്യൂട്ടറി അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് അനുമതികളും നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാവേരി ഡെൽറ്റ മേഖലയിലെ കർഷകർ ഇതിനോടകം തന്നെ കടുത്ത ജലക്ഷാമത്തെ തുടർന്ന് ബുദ്ധിമുട്ടിലാണെന്നും ഇതിനിടയിൽ കേന്ദ്ര ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ടെന്നും കത്തിലൂടെ ചൂണ്ടിക്കാണിച്ചു. 2026-27 വർഷത്തിലെ ജലക്ഷാമത്തിനിടയിലും കർണാടക തമിഴ്‌നാടിനുള്ള അർഹമായ ജലം നൽകാൻ തയ്യാറാകുന്നില്ലെന്നും, സുപ്രീം കോടതി വിധിച്ച പ്രകാരമുള്ള ജലവിതരണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കർണാടക സർക്കാരിന്‍റെ മേക്കെദാട്ടു പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി രേഖകൾ പരിശോധിക്കുന്നതും കേന്ദ്ര ഏജൻസികളുടെ സൈറ്റ് സന്ദർശനങ്ങളും ഈ ഘട്ടത്തിൽ അനുചിതമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചു. കാവേരി നദിക്ക് കുറുകെ 67.16 ടിഎംസി വലിയ സംഭരണശേഷിയിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടകയുടെ നീക്കം തമിഴ്‌നാട്ടിലേക്കുള്ള ജലമൊഴുക്കിനെ സാരമായി ബാധിക്കുമെന്നും സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും വിജയ് ഓർമ്മിപ്പിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രാലയങ്ങൾ നടത്തുന്ന എല്ലാത്തരം പരിശോധനകളും ക്ലിയറൻസുകളും നിർത്തിവയ്ക്കണമെന്നും, കീഴ്വഴക്കങ്ങൾ പാലിച്ച് മറ്റ് സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ കർണാടക പദ്ധതിയുമായി മുന്നോട്ടുപോകുന്നത് തടയണമെന്നും പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. മേക്കെദാട്ടു വിഷയത്തിൽ തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയവും, സുപ്രീം കോടതിയിലും ദേശീയ ഹരിത ട്രിബ്യൂണലിലും ഫയൽ ചെയ്ത കേസുകളും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറു യുവാക്കൾ കാർ അപകടത്തിൽ വെന്തുമരിച്ചു  (8 minutes ago)

മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ  (14 minutes ago)

മുകളിലേക്ക് ഉയരേണ്ട റോക്കറ്റ് നെഞ്ചിൽ തുളച്ച് കയറി 10 വയസ്സുകാരന് ദാരുണാന്ത്യം..! കുഴഞ്ഞ് വീണ് അച്ഛൻ..!  (29 minutes ago)

തമിഴ്നാട്‌ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു  (36 minutes ago)

"ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്" ഭൗമ ട്രയിലർ പുറത്ത്!!  (3 hours ago)

കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്  (4 hours ago)

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; ആശങ്കയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും  (4 hours ago)

ഇബിജി ഗ്രൂപ്പിൽ ഉന്നത നേതൃത്വതലത്തിൽ അഴിച്ചുപണി; മൂന്ന് പേർക്ക് പുതിയ ചുമതലകൾ  (4 hours ago)

ചേസ് ദി ചേഞ്ച്- മെര്‍ജ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി ജനുവരിയില്‍; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും...  (4 hours ago)

ലോക പ്രമേഹ ദിനം: കോട്ടയത്ത് മിതമായ നിരക്കില്‍ : പ്രമേഹ പരിശോധനയുമായി ഹിന്ദ്ലാബ്സ്  (4 hours ago)

സിഐടിയു സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം  (4 hours ago)

സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി  (4 hours ago)

കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി; ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പുറത്തിറക്കി  (4 hours ago)

പാവം മിണ്ടാപ്രാണിയാണെന്ന് പോലും നോക്കാതെ ക്രൂരത  (5 hours ago)

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ  (5 hours ago)

Malayali Vartha Recommends